ഭിക്ഷാടന നിരോധന നിയമത്തിന് ഫെഡറൽ നാഷണൽ കൗൺസിലിന്റെ അംഗീകാരം
ദുബൈ : ഭിക്ഷാടന നിരോധന നിയമത്തിന് യു.എ.ഇ ഫെഡറൽ നാഷണൽ കൗൺസിലിന്റെ (എഫ്.എൻ.സി) അംഗീകാരം. യു.എ.ഇ പ്രസിഡണ്ട് ശൈഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാന്റെ അംഗീകാരം ലഭിക്കുന്നതോടെ നിയമം പ്രാബല്യത്തില്വരും. യാചന വരുമാനമാർഗമാക്കുന്നവർക്ക് കടുത്തശിക്ഷയാണ് പുതിയ നിയമപ്രകാരം ലഭിക്കുക. ഭിക്ഷയെടുക്കുന്നവര്ക്ക് മൂന്നുമാസം തടവും 5000 ദിര്ഹം പിഴയും നിയമം അനുശാസിക്കുന്നു. അംഗവൈകല്യങ്ങളില്ലാത്തവരും മറ്റു വരുമാനമാർഗമുള്ളവരും ഭിക്ഷയെടുക്കുന്നത് കണ്ടെത്തിയാൽ ശിക്ഷ കർശനമാകും.
സംഘടിത ഭിക്ഷാടന മാഫിയാപ്രവർത്തനങ്ങൾ കണ്ടെത്തിയാൽ ആറുമാസത്തിൽ കുറയാത്ത തടവും ഒരുലക്ഷം ദിർഹം പിഴയുമാണ് ശിക്ഷ. ഭിക്ഷാടനത്തിന് മറ്റ് സ്ഥലങ്ങളിൽ നിന്ന് ആളുകളെ കൊണ്ടുവരുന്നവർക്കും പ്രത്യേകം ശിക്ഷയുണ്ട്.ഭിക്ഷാടകരുടെ പണവും മറ്റു വസ്തുക്കളും കണ്ടുകിട്ടുമെന്നും നിയമം വ്യക്തമാക്കുന്നു. ഔദ്യോഗിക ഗസറ്റിൽ പ്രഖ്യാപിച്ച് ഒരുമാസത്തിനുശേഷം നിയമം പ്രാബല്യത്തിൽവരും.