ഒമാൻ-ഇന്ത്യ വ്യാപാരത്തിൽ അന്പത് ശതമാനത്തിന്റെ വർദ്ധന
മസ്ക്കറ്റ് : ഒമാനും ഇന്ത്യയും തമ്മിലുള്ള വ്യാപാരത്തിൽ കഴിഞ്ഞ സാന്പത്തിക വർഷം 50 ശതമാനത്തിന്റെ വർദ്ധന. 2017 - 2018 സാന്പത്തിക വർഷത്തിൽ ഇന്ത്യയും ഒമാനും തമ്മിലുള്ള വ്യാപാര തോത് ആറു ബില്യൺ അമേരിക്കൻ ഡോളറിൽ ആണ് എത്തി നിൽക്കുന്നതെന്ന് ഇന്ത്യൻ സ്ഥാനപതി ഇന്ദ്രമണി പാണ്ധെ പറഞ്ഞു.
ഇന്ത്യൻ ഭക്ഷ്യ വസ്തുക്കൾക്ക് പ്രിയമേറിയതാണ് ഇറക്കുമതി കൂടാൻ കാരണമെന്ന് ഒമാൻ ഭക്ഷ്യ സുരക്ഷാ വകുപ്പ് അറിയിച്ചു. 2.3 ബില്യൺ ഡോളറിന്റെ കയറ്റുമതിയാണ് ഇന്ത്യയിൽ നിന്നും ഒമാനിലേക്ക് നടന്നത്, അതോടൊപ്പം 3.7 ബില്യൺ ഡോളറിന്റെ ഇറക്കുമതിയും ഒമാനിൽ നിന്നും ഈ കാലയളവിൽ നടന്നിട്ടുണ്ട്. നാല് ബില്യൺ അമേരിക്കൻ ഡോളർ മാത്രമായിരുന്നു ആയിരുന്നു 2016 - 2017 സാന്പത്തിക വർഷത്തിലെ ഇരു രാജ്യങ്ങൾ തമ്മിലുള്ള വ്യാപാര തോത്.
വ്യവസായ രംഗത്ത സഹകരണം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായിട്ടു മസ്ക്കറ്റ് ഇന്ത്യൻ എംബസി സംഘടിപ്പിച്ച ബിസിനസ്സ് മീറ്റിൽ ഒമാനിലെ സർക്കാർ പ്രതിനിധികളും വ്യവസായികളും പങ്കെടുത്തു.