ദുബായിൽ ഹത്ത ഫെസ്റ്റിവലിന് തുടക്കം


ഷീബ വിജയ൯

ദുബായ്: എമിറേറ്റിലെ വിനോദസഞ്ചാരികളുടെ പ്രധാന ആകർഷണങ്ങളിലൊന്നായ ഹത്ത ഫെസ്റ്റിവലിന്റെ പുതിയ പതിപ്പിന് തുടക്കമായി. ദുബായ് ഉപഭരണാധികാരിയും ദുബായ് മീഡിയ കൗൺസിൽ, ബ്രാൻഡ് ദുബായ് എന്നിവയുടെ ചെയർമാനുമായ ശൈഖ് അഹമ്മദ് ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം ഫെസ്റ്റിവൽ ഉദ്ഘാടനം ചെയ്തു. ദുബായ് ഡെസ്റ്റിനേഷൻ കാമ്പയിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ഹത്ത ഫെസ്റ്റിവൽ ഡിസംബർ 28 വരെ നീണ്ടുനിൽക്കും.

കുടുംബങ്ങൾ, താമസക്കാർ, സന്ദർശകർ തുടങ്ങി എല്ലാ പ്രായക്കാരെയും ആകർഷിക്കുന്നതിനായി സാംസ്കാരികവും വിനോദപരവുമായ നിരവധി പരിപാടികളാണ് ഇത്തവണ ഫെസ്റ്റിവലിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ശൈത്യകാലമായതിനാൽ കുടുംബങ്ങൾക്ക് ഹത്ത മലമുകളിലും പരിസരങ്ങളിലും രാത്രിയിൽ ഭക്ഷണം പാകം ചെയ്യാനും ക്യാമ്പിങ്ങിനുമുള്ള സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. ഹത്തയുടെ മനോഹരമായ പുറം കാഴ്ചകൾ കുടുംബത്തോടൊപ്പം ആസ്വദിക്കാനുള്ള സുവർണ്ണാവസരമാണിത്. ഫോട്ടോഗ്രഫി പ്രേമികൾക്ക് രാത്രിയിലെ ആകാശം ചിത്രീകരിക്കുന്നതിന്റെ അടിസ്ഥാന കാര്യങ്ങൾ പഠിക്കാൻ സ്റ്റാർ ഫോട്ടോഗ്രഫി വർക്ക്‌ഷോപ്പിൽ ചേരാം. ദുബായിലെ പ്രിയപ്പെട്ട കഫേകളിലൊന്നായ ഹോം ബേക്കറി, പുതിയ മധുരപലഹാരങ്ങൾ അവതരിപ്പിക്കും. കൂടാതെ ക്രിയേറ്റീവ് വർക്ക്‌ഷോപ്പുകൾ, വിദ്യാഭ്യാസ സെഷനുകൾ, യുവ സന്ദർശകരെ ആകർഷിക്കുന്നതിനായി രൂപകൽപ്പന ചെയ്തിട്ടുള്ള ഗെയിമുകൾ എന്നിവയും കുട്ടികൾക്കായി പ്രത്യേക സോണുകളും ഫെസ്റ്റിവലിൽ ഉൾപ്പെടുന്നു. കുട്ടികൾക്ക് മൃഗങ്ങളുമായി അടുക്കാനും സൗഹൃദപരമായ അനുഭവം സമ്മാനിക്കുന്നതിനുമായി ഒരു പുതിയ മിനി മൃഗശാലയും സജ്ജമാക്കിയിട്ടുണ്ട്. മാനുകൾ, കുതിരകൾ, ആടുകൾ, മുയലുകൾ, തത്തകൾ തുടങ്ങിയ അനവധി പക്ഷി, മൃഗങ്ങളെ ഇവിടെ കാണാനാവും. അതോടൊപ്പം സാഹസികത ഇഷ്ടപ്പെടുന്നവർക്കായി ഗെയിം സോണുകളും ബംഗി ജംപിങ് ഉൾപ്പെടെയുള്ള സാഹസിക ഇനങ്ങളും തയ്യാറാണ്. കഴിഞ്ഞ വർഷം 650,000 പേരാണ് ഹത്ത സന്ദർശിച്ചത്. 

article-image

waswsweqsws

You might also like

  • Straight Forward

Most Viewed