പുസ്തകോത്സവത്തിന് കേരളീയ സമാജത്തിൽ തുടക്കമായി


പ്രദീപ് പുറവങ്കര / മനാമ

ബഹ്‌റൈൻ കേരളീയ സമാജവും ഡി.സി ബുക്സും സംയുക്തമായി സംഘടിപ്പിക്കുന്ന ഒമ്പതാമത് അന്താരാഷ്ട്ര പുസ്തകോത്സവത്തിനും കൾച്ചറൽ കാർണിവലിനും തുടക്കമായി. ഒരു ലക്ഷത്തിലധികം പുസ്തകങ്ങൾ പ്രദർശിപ്പിക്കുന്ന മേളയുടെ ഉദ്ഘാടനം ഇന്ത്യൻ അംബാസഡർ വിനോദ് കെ. ജേക്കബ് നിർവഹിച്ചു. പ്രമുഖ കവിയും ഗാനരചയിതാവുമായ പ്രഭാ വർമ വിശിഷ്ടാതിഥിയാ‍‍യി പങ്കെടുത്തു. മേളയിലെ ചിത്രപ്രദർശനവും അംബാസഡർ ഉദ്ഘാടനം ചെയ്തു.രാവിലെ ഒമ്പത് മുതൽ രാത്രി 10.30 വരെയാണ് പ്രവേശനസമയം. ഫെസ്റ്റിവലിനോട് അനുബന്ധിച്ച് വൈകീട്ട് 7.30ന് എല്ലാദിവസവും കൾച്ചറൽ പ്രോഗ്രാമുകളും തുടർന്ന് പ്രമുഖ എഴുത്തുകാരുമായുള്ള സംവാദങ്ങളും നടക്കുന്നുണ്ട്.

ഇന്നലെ വൈകീട്ട് നടന്ന കൾച്ചർ വിവ എന്ന പരിപാടിയിൽ പതിനെട്ടോളം ഇന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നുള്ള നൃത്തരൂപങ്ങളാണ് അവതരിപ്പിച്ചത്. നാളെ വൈകുന്നേരം ഞായറാഴ്ച വൈകീട്ട് 7.30ന് ഐ.ഐ.പി.എ കലാകാരന്മാർ അവതരിപ്പിക്കുന്ന 'ഗസ്സൽ സന്ധ്യ' അരങ്ങേറും. തുടർന്നുള്ള പൊതുചടങ്ങിൽ പ്രമുഖ വ്ലോഗറും എഴുത്തുകാരനുമായ ബൈജു എൻ. നായർ പങ്കെടുക്കും. ലിജിത് ഫിലിപ്പ് കുര്യൻ എഴുതിയ പുസ്തകത്തിന്റെ പ്രകാശനവും ചടങ്ങിൽ നടക്കും.

article-image

്ിേി്

article-image

േ്്േോ്

You might also like

  • Straight Forward

Most Viewed