സ്കൂൾ കാന്‍റീനുകളിൽ പരിശോധനയുമായി ദുബൈ മുനിസിപാലിറ്റി


ഷീബ വിജയൻ

ദുബൈ I സ്കൂളുകളിൽ വിതരണം ചെയ്യുന്ന ഭക്ഷണത്തിന്‍റെ സുരക്ഷ ഉറപ്പുവരുത്തുന്നതിനായി പരിശോധനകൾ സജീവമാക്കി ദുബൈ മുനിസിപാലിറ്റി. കിൻറർഗാർഡനുകൾ, നഴ്സറികൾ, സ്കൂളുകൾ എന്നിവിടങ്ങളിൽ ഭക്ഷ്യ സുരക്ഷാ ഓഫീസർമാർ അടക്കമുള്ള പ്രത്യേക ടീമിന്‍റെ നേതൃത്വത്തിലാണ് പരിശോധനകൾ നടന്നുവരുന്നത്. വർഷത്തിൽ 456 സ്ഥാപനങ്ങളിൽ പരിശോധന നടത്താനാണ് ലക്ഷ്യമിടുന്നത്. ‘ഡി.എം ചെക്ക്ഡ്’ പ്ലാറ്റ്ഫോം വഴിയുള്ള ദിവസേന നടക്കുന്ന നിരീക്ഷണത്തിന് പുറമെയാണ് ഫീൽഡ് വിസിറ്റുകൾ നടത്തുന്നത്. കാന്‍റീനുകളുടെ നിലവാരവും മെനുവും വിലയിരുത്തുന്നതിനൊപ്പം, ദുബൈയിലെ പോഷകാഹാര, ഭക്ഷ്യ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുകയുമാണ് പരിശോധനകളുടെ ലക്ഷ്യം.

നിയമലംഘനങ്ങൾക്ക് അതിവേഗത്തിൽ നടപടിയെടുത്ത് വരുന്നതായി അധികൃതർ വ്യക്തമാക്കി.

article-image

ADDSFSD

You might also like

Most Viewed