യു.എ.ഇയിൽ ഈ വർഷം മുതൽ പാഠ്യപദ്ധതിയിൽ നിർമിത ബുദ്ധിയും


ഷീബ വിജയൻ 

ദുബൈ I യു.എ.ഇയിൽ പുതിയ അധ്യയന വർഷത്തിന് തിങ്കളാഴ്ച തുടക്കമാവും. 12ാം ക്ലാസുവരെ 10 ലക്ഷത്തിലധികം കുട്ടികളാണ് തിങ്കളാഴ്ച സ്കൂളുകളിലെത്തുക. വിദ്യാർഥികളെ സ്വീകരിക്കാനുള്ള എല്ലാ ഒരുക്കങ്ങളും സുരക്ഷ ക്രമീകരണങ്ങളും അധികൃതർ പൂർത്തിയാക്കിയിട്ടുണ്ട്. അവധി ആഘോഷിക്കാൻ നാട്ടിലേക്ക് പോയ മലയാളികൾ ഉൾപ്പെടെയുള്ളവരിൽ ഭൂരിഭാഗവും തിരികെയെത്തിക്കഴിഞ്ഞു. ഇത്തവണ ചെറിയ ക്ലാസുകൾ മുതൽ നിർമിത ബുദ്ധി (എ.ഐ)യും പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തിയിരിക്കുകയാണ്. എ.ഐ പഠിപ്പിക്കാൻ 1000ത്തിലധികം വിദഗ്ധരായ അധ്യാപകരെയാണ് പുതുതായി നിയമിച്ചിരിക്കുന്നത്.

ആദ്യ ദിനം കുട്ടികളുടെ സുരക്ഷ ശക്തമാക്കുന്നതിനായി ആഗസ്റ്റ് 25 അപകട രഹിത ദിനമായി ആഭ്യന്തര മന്ത്രാലയം നേരത്തെ പ്രഖ്യാപിച്ചിരുന്നു. ആഭ്യന്തര മന്ത്രാലയത്തിന്‍റെ വെബ്സൈറ്റ് സന്ദർശിച്ച് രജിസ്റ്റർ ചെയ്ത ശേഷം ആ ദിവസം അപകടമില്ലാതെ വാഹനമോടിച്ചാൽ ലൈസൻസിലെ നാല് ബ്ലാക്ക് പോയന്‍റുകൾ വരെ കുറക്കാനുള്ള അവസരമാണിത്. സ്കൂൾ ബസുകളുടെ ഫിറ്റ്നസ് പരിശോധനയും ഡ്രൈവർമാർക്കും ആയമാർക്കുമുള്ള പരിശീലന പരിപാടികളും പൂർത്തിയായി. നവാഗതരെ സ്വീകരിക്കാനായി പ്രത്യേക പരിപാടികളാണ് സ്കൂളുകൾ ആസൂത്രണം ചെയ്തിരിക്കുന്നത്. പുതിയ അക്കാദമിക വർഷം മുതൽ രണ്ടാം പാദപരീക്ഷ ഒഴിവാക്കാനും വിദ്യാഭ്യാസ മന്ത്രാലയം തീരുമാനിച്ചിട്ടുണ്ട്. ഇനി മുതൽ ഒന്നും മൂന്നും സെമസ്റ്ററുകളിൽ മാത്രമേ കേന്ദ്രീകൃത പരീക്ഷകൾ നടത്തുകയുള്ളൂ. അഞ്ചുമുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള വിദ്യാർഥികൾക്ക് പുതിയ നയം ബാധകമാണ്.

article-image

SDDSDS

You might also like

  • Lulu Exchange
  • Straight Forward

Most Viewed