വീണ്ടും ക്രിക്കറ്റ് ആവേശം ; ഏഷ്യ കപ്പ് ക്രിക്കറ്റ് ടൂർണമെന്റ് യു.എ.ഇയിൽ

ഷീബ വിജയൻ
ദുബൈ i മാസങ്ങളുടെ ഇടവേളക്കുശേഷം ഇന്ത്യയും പാകിസ്താനും അടക്കമുള്ള ടീമുകൾ കൊമ്പുകോർക്കുന്ന ക്രിക്കറ്റ് ആവേശം വീണ്ടും യു.എ.ഇയിലേക്ക്. ഏഷ്യൻ ക്രിക്കറ്റ് ശക്തികൾ ഏറ്റുമുട്ടുന്ന ഏഷ്യ കപ്പ് ക്രിക്കറ്റ് ടൂർണമെന്റ് യു.എ.ഇയിലെത്തുമെന്ന പ്രഖ്യാപനം കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. സെപ്റ്റംബറിൽ യു.എ.ഇ ആതിഥേയത്വം വഹിക്കുന്ന മത്സരങ്ങൾ വളരെ പ്രതീക്ഷാപൂർവമാണ് യു.എ.ഇയിലെ പ്രവാസി ക്രിക്കറ്റ് പ്രേമികൾ കാത്തിരിക്കുന്നത്. സെപ്റ്റംബർ ഒമ്പതു മുതൽ 28 വരെ യു.എ.ഇയിലെ വിവിധ വേദികളിലായിരിക്കും മത്സരങ്ങൾ അരങ്ങേറുക. ഇന്ത്യ, പാകിസ്താൻ, ബംഗ്ലാദേശ്, ശ്രീലങ്ക തുടങ്ങിയ ടീമുകൾകൊപ്പം ഒമാനും യു.എ.ഇയും എഷ്യാകപ്പിൽ മാറ്റുരക്കും.
ഇന്ത്യ-പാകിസ്താൻ സംഘർഷ പശ്ചാത്തലത്തിൽ ഉപേക്ഷിച്ചേക്കുമെന്ന് കരുതിയ ടൂർണമെന്റാണ് യു.എ.ഇയിൽ നിശ്ചയിച്ചിരിക്കുന്നത്. ഒരേ ഗ്രൂപ്പിൽ ഏറ്റുമുട്ടുന്ന ഇന്ത്യ-പാകിസ്താൻ മത്സരം സെപ്റ്റംബർ 14നാണ് നടക്കുക. ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ (എ.സി.സി) അധ്യക്ഷൻ മുഹ്സിൻ നഖ്‌വിയാണ് ടൂർണമെന്റ് നടക്കുന്ന തീയതി എക്സ് അക്കൗണ്ടിലൂടെ പ്രഖ്യാപിച്ചത്. ദുബൈയിലും അബൂദബിയിലും നടക്കുന്ന മത്സരങ്ങളുടെ ക്രമം ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല.
അതേസമയം ഇന്ത്യയുടെ ആദ്യ മത്സരം സെപ്റ്റംബർ 10ന് യു.എ.ഇക്ക് എതിരെയാണ്. മലയാളികൾ അടക്കമുള്ള താരങ്ങൾ അണിനിരക്കുന്ന യു.എ.ഇ ടീമും ഇന്ത്യൻ ടീമും തമ്മിലുള്ള മത്സരം ശ്രദ്ധേയമായിരിക്കും.
asdsadas