ഭൂട്ടാൻ ആഡംബര കാർ കടത്ത്: മുഖ്യസൂത്രധാരൻ പിടിയിൽ; കുടുങ്ങിയത് ഐടി എൻജിനീയർ


ഷീബ വിജയൻ

കൊച്ചി: ഭൂട്ടാനിൽ നിന്നുള്ള അനധികൃത ആഡംബര കാർ കടത്ത് കേസിലെ മുഖ്യസൂത്രധാരൻ ബിശ്വദീപ് ദാസിനെ കസ്റ്റംസ് അറസ്റ്റ് ചെയ്തു. ബംഗാൾ ജൽപായ്ഗുഡി സ്വദേശിയായ ഇയാൾ ഒരു പ്രമുഖ ഐടി കമ്പനിയിൽ സീനീയർ എൻജിനീയറായി ജോലി ചെയ്തുവരികയായിരുന്നു. ഭൂട്ടാൻ അതിർത്തിയിൽ വെച്ച് 'ഓപ്പറേഷൻ നുംഖോറി'ലൂടെയാണ് കസ്റ്റംസ് പ്രിവന്റീവ് വിഭാഗം ഇയാളെ കുടുക്കിയത്.

പ്രതികൾ വ്യാജ രേഖകൾ ഉപയോഗിച്ച് ഏകദേശം 460 വാഹനങ്ങൾ രജിസ്റ്റർ ചെയ്തതായാണ് അസം പോലീസിന്റെ കണ്ടെത്തൽ. ബിശ്വദീപ് ദാസിനെ കൂടാതെ നാല് അസം സ്വദേശികളും പിടിയിലായിട്ടുണ്ട്. കഴിഞ്ഞ വർഷം സിനിമാതാരങ്ങളുടെ അടക്കം 36 വാഹനങ്ങൾ ഈ ഓപ്പറേഷന്റെ ഭാഗമായി പിടിച്ചെടുത്തിരുന്നു. അന്താരാഷ്ട്ര തലത്തിലേക്ക് കേസ് വ്യാപിച്ചതോടെ ഭൂട്ടാൻ റോയൽ കസ്റ്റംസും നിലവിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

article-image

sdfdsfds

You might also like

  • Lulu Exchange
  • Straight Forward

Most Viewed