ബഹ്‌റൈനിലെ ഇറാൻ ആക്രമണം; ശക്തമായി അപലപിച്ച് യുഎഇ


പ്രദീപ് പുറവങ്കര I ബഹ്റൈൻ

ബഹ്‌റൈനിലെ യൂണിഫൈഡ് മാരിടൈം ഓപ്പറേഷൻസ് സെന്ററിന് നേരെ ഇറാൻ നടത്തിയ ആക്രമണത്തെ ശക്തമായി അപലപിച്ച് യുണൈറ്റഡ് അറബ് എമിറേറ്റ്‌സ്. ഗൾഫ് സഹകരണ കൗൺസിലിന്റെ (ജി.സി.സി) ഏകീകൃത സൈനിക കമാൻഡിന് കീഴിൽ പ്രവർത്തിക്കുന്ന ഖത്തർ അമീരി നേവൽ ഫോഴ്‌സ് അംഗങ്ങൾ താമസിച്ചിരുന്ന കെട്ടിടങ്ങളെ ലക്ഷ്യമിട്ടായിരുന്നു ആക്രമണം. ഇത് മേഖലയിലെ സുരക്ഷയെ ബാധിക്കുന്ന അപകടകരമായ നീക്കമാണെന്ന് യു.എ.ഇ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു.

ബഹ്‌റൈന്റെ പരമാധികാരത്തിന്മേലുള്ള നഗ്നമായ ലംഘനമാണ് ഈ ആക്രമണമെന്ന് മന്ത്രാലയം വ്യക്തമാക്കി. ബഹ്‌റൈന്റെയും ഖത്തറിന്റെയും സുരക്ഷയ്ക്കും സ്ഥിരതയ്ക്കും യു.എ.ഇ പൂർണ്ണ ഐക്യദാർഢ്യം പ്രഖ്യാപിച്ചു. ജി.സി.സി രാജ്യങ്ങളുടെയും മറ്റ് സൗഹൃദ രാജ്യങ്ങളുടെയും സുരക്ഷ ഉറപ്പാക്കാൻ ആവശ്യമായ എല്ലാ നടപടികൾക്കും യു.എ.ഇ പിന്തുണ നൽകുമെന്നും പ്രസ്താവനയിൽ പറയുന്നു.

മേഖലയിൽ നിലനിൽക്കുന്ന സംഘർഷാവസ്ഥ ലഘൂകരിക്കേണ്ടത് അനിവാര്യമാണെന്ന് യു.എ.ഇ ചൂണ്ടിക്കാട്ടി. അന്താരാഷ്ട്ര നിയമങ്ങളും യുഎൻ ചാർട്ടറും പാലിച്ച് മുന്നോട്ട് പോകണമെന്നും മേഖലയുടെ സമാധാനത്തിന് ഭീഷണിയാകുന്ന നീക്കങ്ങളിൽ നിന്ന് പിന്തിരിയണമെന്നും എമിറേറ്റ്‌സ് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.

article-image

dsdefsswaa

You might also like

  • Arjun Chess Accademy
  • Lulu Exchange
  • Straight Forward

Most Viewed