ബഹ്‌റൈന് നേരെ ഇറാന്റെ ഡ്രോൺ ആക്രമണം; ശക്തമായ തിരിച്ചടി നൽകുമെന്ന് യുഎസ് സെൻട്രൽ കമാൻഡ്


പ്രദീപ് പുറവങ്കര I ബഹ്റൈൻ

ഇറാന്റെ അക്രമങ്ങളെ അമർച്ച ചെയ്യുമെന്ന മുന്നറിയിപ്പുമായി യുഎസ് സെൻട്രൽ കമാൻഡ് (സെന്റ്‌കോം) മേധാവി അഡ്മിറൽ ബ്രാഡ് കൂപ്പർ. ഇറാൻ ഭരണകൂടം പന്ത്രണ്ടോളം രാജ്യങ്ങൾക്കെതിരെ ആക്രമണങ്ങൾ അഴിച്ചുവിട്ടതായും മിഡിൽ ഈസ്റ്റിലുടനീളം സാധാരണക്കാരെ മനഃപൂർവ്വം ലക്ഷ്യമിടുന്നത് തുടരുകയാണെന്നും അദ്ദേഹം ആരോപിച്ചു. അൽ അയാം പത്രത്തിന് ലഭിച്ച ഔദ്യോഗിക പ്രസ്താവനയിലാണ് അദ്ദേഹം ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.

കഴിഞ്ഞ രാത്രി ബഹ്‌റൈൻ രാജ്യത്തെ ജനവാസ മേഖലകൾക്ക് നേരെ ഇറാൻ സൈന്യം ഏഴ് ആക്രമണ ഡ്രോണുകൾ വിക്ഷേപിച്ചതായി അഡ്മിറൽ കൂപ്പർ അറിയിച്ചു. ഇത്തരത്തിലുള്ള പെരുമാറ്റം ഒരിക്കലും അംഗീകരിക്കാനാവില്ലെന്നും ഇതിന് ഉചിതമായ മറുപടി നൽകാതിരിക്കില്ലെന്നും അദ്ദേഹം പ്രസ്താവനയിൽ ആവർത്തിച്ചു. സാധാരണക്കാരെ ലക്ഷ്യമിട്ടുള്ള ഇത്തരം ഭീഷണികളെ നേരിടാൻ പ്രാദേശിക പങ്കാളികളുമായി ചേർന്ന് അമേരിക്ക തുടർന്നും പ്രവർത്തിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

article-image

szasas

You might also like

  • Arjun Chess Accademy
  • Lulu Exchange
  • Straight Forward

Most Viewed