പാചകവാതക വില വർദ്ധിച്ചു: ഗാർഹിക സിലിണ്ടറിന് 60 രൂപ കൂട്ടി


ഷീബ വിജയൻ

കൊച്ചി: രാജ്യത്ത് പാചകവാതക വിലയിൽ വൻ വർദ്ധനവ്. ഗാർഹിക സിലിണ്ടറിന് 60 രൂപയും വാണിജ്യ സിലിണ്ടറിന് 115 രൂപയുമാണ് വർദ്ധിപ്പിച്ചത്. ഇതോടെ കേരളത്തിൽ ഒരു ഗാർഹിക സിലിണ്ടറിന്റെ വില 922 രൂപയായി ഉയർന്നു. പുതുക്കിയ വില ഇന്ന് മുതൽ പ്രാബല്യത്തിൽ വന്നു.

പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യങ്ങളെത്തുടർന്നുണ്ടായ മിസൈൽ ആക്രമണങ്ങളാണ് വില വർദ്ധനവിന് കാരണമായത്. ഡൽഹിയിൽ ഗാർഹിക സിലിണ്ടറിന് 913 രൂപയും വാണിജ്യ സിലിണ്ടറിന് 1883 രൂപയുമാണ് പുതിയ നിരക്ക്. അതേസമയം, രാജ്യത്ത് പാചകവാതക ക്ഷാമം ഉണ്ടാകുമെന്ന ആശങ്കകൾ അടിസ്ഥാനരഹിതമാണെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്.

article-image

dvxdfsdsa

You might also like

  • Arjun Chess Accademy
  • Lulu Exchange
  • Straight Forward

Most Viewed