ഡിജിറ്റൽ തട്ടിപ്പുകളിൽ ആശ്വാസം: നഷ്ടപരിഹാരം ഉറപ്പാക്കാൻ ആർബിഐയുടെ പുതിയ ചട്ടം


ഷീബ വിജയൻ

കൊല്ലം: ഡിജിറ്റൽ സാമ്പത്തിക തട്ടിപ്പുകൾക്ക് ഇരയാകുന്നവർക്ക് ആശ്വാസമായി റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ പുതിയ കരട് ചട്ടങ്ങൾ. 50,000 രൂപ വരെയുള്ള ഡിജിറ്റൽ വഞ്ചനകൾക്ക് ഭാഗികമായോ പൂർണ്ണമായോ നഷ്ടപരിഹാരം നൽകാനാണ് തീരുമാനം. തട്ടിപ്പിന് ഇരയായവർക്ക് നഷ്ടപ്പെട്ട തുകയുടെ 85 ശതമാനമോ അല്ലെങ്കിൽ പരമാവധി 25,000 രൂപയോ തിരികെ ലഭിക്കും.

ഒരു തട്ടിപ്പ് നടന്നാൽ ഉപയോക്താവിന്റെ ഭാഗത്താണ് പിഴവെന്ന് തെളിയിക്കേണ്ട ഉത്തരവാദിത്തം ഇനി മുതൽ ബാങ്കുകൾക്കായിരിക്കും. ബാങ്കിന്റെ സുരക്ഷാ വീഴ്ച മൂലമാണ് പണം നഷ്ടപ്പെട്ടതെങ്കിൽ ഉപയോക്താവിന് യാതൊരു ബാധ്യതയും ഉണ്ടാകില്ല. പരാതി ലഭിച്ചാൽ 30 ദിവസത്തിനുള്ളിൽ ബാങ്ക് നടപടി സ്വീകരിക്കണം. 2026 ജൂലൈ 1 മുതൽ ഈ പുതിയ നിയമം പ്രാബല്യത്തിൽ വരും. തട്ടിപ്പ് നടന്നാൽ അഞ്ച് ദിവസത്തിനുള്ളിൽ ബാങ്കിലും 1930 എന്ന ഹെൽപ്പ് ലൈനിലും റിപ്പോർട്ട് ചെയ്യണമെന്നത് നിർബന്ധമാണ്.

article-image

dfdsadfasdsa

You might also like

  • Arjun Chess Accademy
  • Lulu Exchange
  • Straight Forward

Most Viewed