ഹരിദ്വാറിലെ ക്ഷേത്രത്തില്‍ തിക്കിലും തിരക്കിലും ആറു മരണം; നിരവധിപ്പേര്‍ക്ക് പരിക്ക്

ഷീബ വിജയൻ
ഡെറാഡൂണ്‍ I ഹരിദ്വാറിലെ മന്‍സ ദേവി ക്ഷേത്രത്തില്‍ തിക്കിലും തിരക്കിലുംപെട്ട് ആറ് പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. പ്രധാന ക്ഷേത്രത്തിലേക്കുള്ള പടിക്കെട്ടിലാണ് തിക്കുംതിരക്കുമുണ്ടായത്. പരിക്കേറ്റ 35 ഓളം പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംസ്ഥാന ദുരന്ത പ്രതികരണ സേനയും (SDRF) പൊലീസും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിട്ടുണ്ടെന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കര്‍ സിങ് ധാമി പറഞ്ഞു.
ഇന്ന് രാവിലെയാണ് സംഭവം.നഗരത്തിലെ എല്ലാ തീര്‍ത്ഥാടന കേന്ദ്രങ്ങളിലും ഭക്തരുടെ തിരക്ക് അനുഭവപ്പെടുന്ന പുണ്യമാസമായ സാവന്‍ മാസത്തിലാണ് ദുരന്തം നടന്നത്. ഈ സമയത്ത് ഗംഗയില്‍ നിന്ന് വെള്ളം ശേഖരിക്കാന്‍ നഗരം സന്ദര്‍ശിക്കുന്ന ശിവഭക്തരുടെ പ്രധാന സ്ഥലമാണ് ഹരിദ്വാര്‍.
ADSASCSACSA