ബഹ്‌റൈന് നേരെ ഉണ്ടായ ഇറാൻ മിസൈൽ ആക്രമണം: ശക്തമായി അപലപിച്ച് വിവിധ രാജ്യങ്ങൾ


പ്രദീപ് പുറവങ്കര I ബഹ്റൈൻ

ബഹ്‌റൈന് നേരെയുണ്ടായ ഇറാന്റെ മിസൈൽ ആക്രമണങ്ങളെ ശക്തമായി അപലപിച്ച് വിവിധ രാജ്യങ്ങൾ. വിദേശകാര്യ മന്ത്രി ഡോ. അബ്ദുല്ലത്തീഫ് ബിൻ റാഷിദ് അൽ സയാനിയെ ടെലിഫോണിൽ ബന്ധപ്പെട്ടാണ് സൗഹൃദ രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാർ ബഹ്‌റൈന് ഐക്യദാർഢ്യം പ്രഖ്യാപിച്ചത്. രാജ്യത്തിന്റെ സുരക്ഷയും സമാധാനവും നിലനിർത്താൻ ബഹ്‌റൈൻ സ്വീകരിക്കുന്ന എല്ലാ നടപടികൾക്കും പൂർണ്ണ പിന്തുണ നൽകുന്നതായും അവർ അറിയിച്ചു.

ബ്രിട്ടീഷ് മിഡിൽ ഈസ്റ്റ് സ്റ്റേറ്റ് മന്ത്രി ഹാമിഷ് ഫാൽക്കനർ, ബ്രൂണെ ദാറുസ്സലാം വിദേശകാര്യ മന്ത്രി എരയുൻ പെഹിൻ യൂസഫ്, ജിബൂട്ടി വിദേശകാര്യ-അന്താരാഷ്ട്ര സഹകരണ മന്ത്രി അബ്ദുൽ ഖാദർ ഹുസൈൻ ഒമർ എന്നിവരാണ് ഡോ. അബ്ദുല്ലത്തീഫ് ബിൻ റാഷിദ് അൽ സയാനിയുമായി സംസാരിച്ചത്. ബഹ്‌റൈനിലെ സമാധാനാന്തരീക്ഷം തകർക്കുന്ന ഇത്തരം നീക്കങ്ങൾ അംഗീകരിക്കാനാവില്ലെന്ന് മന്ത്രിമാർ വ്യക്തമാക്കി.

സിവിൽ കേന്ദ്രങ്ങളെയും സ്വകാര്യ സ്വത്തുക്കളെയും ലക്ഷ്യമിട്ട് നടന്ന ഈ ആക്രമണങ്ങളെ അപലപിച്ചതിനും ബഹ്‌റൈനോട് കാണിച്ച ഐക്യദാർഢ്യത്തിനും വിദേശകാര്യ മന്ത്രി നന്ദി രേഖപ്പെടുത്തി. ബഹ്‌റൈന്റെ സുരക്ഷ ഉറപ്പാക്കാൻ നടത്തുന്ന ശ്രമങ്ങൾക്ക് ലഭിക്കുന്ന അന്താരാഷ്ട്ര പിന്തുണയെ അദ്ദേഹം പ്രകീർത്തിച്ചു. സൗഹൃദ രാജ്യങ്ങളിൽ സമാധാനവും സുസ്ഥിരതയും നിലനിൽക്കട്ടെ എന്ന് അദ്ദേഹം ആശംസിക്കുകയും ചെയ്തു.

article-image

asadssa

You might also like

  • Lulu Exchange
  • Straight Forward

Most Viewed