സൗരവ് ഗാംഗുലിക്ക് പകരം ബിന്നി ബിസിസിഐ അധ്യക്ഷനായി എത്തിയേക്കും

മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം റോജര്‍ ബിന്നി ബിസിസിഐ അധ്യക്ഷനായി എത്താൻ സാധ്യത. സൗരവ് ഗാംഗുലിക്ക് പകരമാണ് ബിന്നിയെത്തുന്നത്. ഐസിസി അധ്യക്ഷനാകാൻ സാധ്യതയുള്ളതിനാലാണ് ഗാംഗുലി പദവി ഒഴിയുന്നത്.
1983 ലോകകപ്പ് ജേതാക്കളായ ടീമിലെ അംഗമായിരുന്ന ബിന്നി നേരത്തെ ബിസിസിഐ സെലക്ഷൻ കമ്മിറ്റിയിലും പ്രവർത്തിച്ചിട്ടുണ്ട്. നിലവിൽ കർണാടക ക്രിക്കറ്റ് അധ്യക്ഷനാണ് ബിന്നി.
zyxy