അമ്മയുടെ മരണത്തിൽ വിഷാദം; യുവ ഡോക്ടർ ജീവനൊടുക്കി
ആലപ്പുഴ കായംകുളം താലൂക്ക് ആശുപത്രിയിലെ ഡോക്ടറെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. ചിറക്കടവം സ്വദേശി ശ്രീരാജാണ് ജീവനൊടുക്കിയത്. ആശുപത്രിയിലെ ഈവനിംഗ് ഓപിയിലേക്ക് കായംകുളം നഗരസഭ താത്കാലികമായി നിയമിച്ച ഡോക്ടറാണ് ശ്രീരാജ്.
കുറച്ചു നാളുകൾക്ക് മുൻപ് ശ്രീരാജിന്‍റെ അമ്മ മരണമടഞ്ഞിരുന്നു. ഇതേതുടർന്ന് ശ്രീരാജ് കടുത്ത വിഷാദത്തിലായിരുന്നു. പോലീസ് അന്വേഷണം ആരംഭിച്ചു.