ഇറാനെതിരെ യുദ്ധകാഹളം മുഴക്കി അമേരിക്ക: ചർച്ചയ്ക്ക് തയ്യാറാകണമെന്ന് ട്രംപിന്റെ മുന്നറിയിപ്പ്
ശാരിക l വാഷിംഗ്ടൺ
അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷം യുദ്ധത്തിന്റെ വക്കിലെത്തി നിൽക്കെ, ലോകശക്തികൾ നിർണ്ണായക നീക്കങ്ങളുമായി രംഗത്ത്. സൈനിക നടപടി നേരിടുന്നതിനേക്കാൾ ഇറാൻ ഒരു ചർച്ചയ്ക്ക് തയ്യാറാകാനാണ് സാധ്യതയെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രത്യാശ പ്രകടിപ്പിച്ചു. ഇറാൻ തങ്ങളുടെ ആണവപദ്ധതികൾ പൂർണ്ണമായും അവസാനിപ്പിക്കണമെന്നതാണ് ചർച്ചയ്ക്കായി അമേരിക്ക മുന്നോട്ടുവെച്ചിരിക്കുന്ന പ്രധാന ആവശ്യം. എന്നാൽ, പ്രതിരോധ-മിസൈൽ ശേഷികൾ ഒരിക്കലും ചർച്ചാവിഷയമാക്കില്ലെന്ന് ഇറാനും നിലപാട് കർക്കശമാക്കിയിട്ടുണ്ട്.
വൈറ്റ് ഹൗസിൽ മാധ്യമങ്ങളോട് സംസാരിക്കവേയാണ് ട്രംപ് തന്റെ നിലപാട് വ്യക്തമാക്കിയത്. ചർച്ചകൾക്കായി ഒരു സമയപരിധി നിശ്ചയിച്ചിട്ടുണ്ടെന്നും എന്നാൽ അത് എപ്പോഴാണെന്ന് വെളിപ്പെടുത്തില്ലെന്നും അദ്ദേഹം പറഞ്ഞു. യുദ്ധക്കപ്പലുകളുടെ വ്യൂഹം ഇപ്പോൾ ഇറാന് നേരെ നീങ്ങിക്കൊണ്ടിരിക്കുകയാണെന്നും, ഒരു കരാറിന് ഇറാൻ തയ്യാറാകുമെന്നാണ് താൻ കരുതുന്നതെന്നും ട്രംപ് കൂട്ടിച്ചേർത്തു.
കരാർ നടന്നില്ലെങ്കിൽ എന്ത് സംഭവിക്കുമെന്ന് ലോകം കാണുമെന്ന ശക്തമായ മുന്നറിയിപ്പും അദ്ദേഹം നൽകി. ഇതിനകം തന്നെ യുഎസ് വിമാനവാഹിനിക്കപ്പലായ യുഎസ്എസ് എബ്രഹാം ലിങ്കൺ മിഡിൽ ഈസ്റ്റിൽ എത്തിയതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
gdsg


