ടി20 ലോക കപ്പ്: ഇന്ത്യ−പാകിസ്ഥാന്‍ മത്സരത്തിനുള്ള ടിക്കറ്റുകൾ വിറ്റുതീർന്നത് മിനിട്ടുകൾക്കുള്ളിൽ
ഈ വർഷം നടക്കാനിരുന്ന ടി20 ലോക കപ്പിലെ ഇന്ത്യ−പാകിസ്ഥാന്‍ മത്സരത്തിനുള്ള ടിക്കറ്റുകൾ വിറ്റുതീർന്നതായി ഐസിസി. സോഷ്യൽ മീഡിയയിലൂടെയാണ് ഐസിസി ഇക്കാര്യം പുറത്തുവിട്ടത്. വിൽപന തുടങ്ങി വെറും മിനിട്ടുകൾക്കുള്ളിൽ ടിക്കറ്റുകളെല്ലാം വിറ്റഴിഞ്ഞു. ഒക്ടോബർ 23ന് മെൽബണിൽ വച്ചാണ് ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള മത്സരം.
ഐസിസി വേദികളിൽ മാത്രമാണ് ഇന്ത്യ−പാക് പോരാട്ടങ്ങൾ സംഭവിക്കാറുള്ളത്. അതിനാൽ തന്നെ ഏറ്റവും കൂടുതൽ ക്രിക്കറ്റ് ആരാധകരെ ടെലിവിഷന് മുന്നിലെത്തിക്കുന്ന മത്സരമാണ് ഇന്ത്യ−പാക് പോരാട്ടം. അവസാനം ഇരുവരും ഏറ്റുമുട്ടിയപ്പോൾ പാകിസ്ഥാനായിരുന്നു ജയം.


