അരുണാചൽപ്രദേശിൽ ഹിമപാതത്തിൽപെട്ട് ഏഴ് സൈനികരെ കാണാതായി
അരുണാചൽപ്രദേശിൽ ഹിമപാതത്തിൽപെട്ട് ഏഴ് സൈനികരെ കാണാതായി. അരുണാചൽപ്രദേശിലെ കമെങ് സെക്ടറിൽ പട്രോളിങ് സംഘത്തിലുണ്ടായിരുന്ന സൈനികരെയാണ് കാണാതായത്. വ്യോമസേനയുടെ സഹായത്തോടെ പ്രദേശത്ത് രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഞായറാഴ്ച കമെങ് സെക്ടറിൽ സൈനികർ പട്രോളിങ് നടത്തുന്നതിനിടെയാണ് ഹിമപാതം സംഭവിച്ചത്.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കനത്ത മഞ്ഞുവീഴ്ചയ്‌ക്കൊപ്പം പ്രതികൂല കാലാവസ്ഥയാണ് പ്രദേശത്ത് അനുഭവപ്പെടുന്നത്. ജനസാന്ദ്രത കുറഞ്ഞ കമെങ് സെക്ടർ സമുദ്രനിരപ്പിൽ നിന്നും 14,000 അടി ഉയരത്തിലാണ് സ്ഥിതി ചെയ്യുന്നത്.


