അബ്ദു റഹീമിന്റെ മോചനം; നടപടികൾ ആരംഭിച്ച് ഇന്ത്യൻ എംബസി


ന്യൂഡല്‍ഹി:

സൗദി ജയിലിൽ കഴിയുന്ന കോഴിക്കോട് ഫറോക്ക് സ്വദേശി അബ്ദു റഹീമിൻ്റെ മോചനത്തിനായുള്ള നടപടികൾ ഇന്ത്യൻ എംബസി ആരംഭിച്ചു. കൊല്ലപ്പെട്ട യുവാവിൻ്റെ കുടുംബം മോചനദ്രവ്യമായി ആവശ്യപ്പെട്ട 34 കോടി രൂപ സമാഹരിച്ചതായി എംബസി യുവാവിൻ്റെ കുടുംബത്തെയും സൗദി ഭരണകൂടത്തെയും അറിയിച്ചു. മോചനത്തിനായി സഹകരിക്കുമെന്ന് കുടുംബം ഉറപ്പ് നൽകി.

ഈദ് അവധി കഴിഞ്ഞ് സൗദിയിൽ കോടതി തുറന്ന ശേഷമായിരിക്കും മോചനത്തിനായുള്ള ഔദ്യോഗിക നടപടികൾ ആരംഭിക്കുക. ഏപ്രിൽ 16ന് മുമ്പ് മോചനദ്രവ്യം നൽകിയാൽ അബ്ദു റഹീമിനെ വിട്ടയയ്ക്കാമെന്ന് കാണിച്ച് യുവാവിൻ്റെ കുടുംബം നൽകിയ കത്ത് അഭിഭാഷകൻ മുഖേന കോടതിയിൽ നൽകും. ശേഷം കോടതി അബ്ദു റഹീമിനെയും യുവാവിൻ്റെ ബന്ധുക്കളെയും വിളിച്ചു വരുത്തും. മോചന വ്യവസ്ഥ സംബന്ധിച്ച് സംസാരിക്കും. ശേഷം കോടതി മുഖാന്തരം ഇന്ത്യൻ എംബസി തുക യുവാവിൻ്റെ കുടുംബത്തിന് കൈമാറും. പിന്നെ കാലതാമസമില്ലാതെ മോചനവും യഥാർഥ്യമാവും.

സാധാരണ ഗതിയിൽ ഈ നടപടി ക്രമങ്ങൾക്ക് ഒരു മാസത്തെ കാലതാമസം ഉണ്ടാകും. അഭിഭാഷകൻ മുഖേന കോടതി നടപടി ക്രമങ്ങൾ വേഗത്തിലാക്കാൻ റിയാദിലെ മലയാളി കൂട്ടായ്മ നടപടികൾ തുടങ്ങിയിട്ടുണ്ട്. ബാങ്ക് അവധിയായതിനാൽ നാളെ മാത്രമേ സമാഹരിച്ച 34 കോടി രൂപ വിദേശകാര്യ മന്ത്രാലയത്തിന് കൈമാറാൻ സാധിക്കൂ. വിദേശകാര്യ മന്ത്രാലയം എംബസി വഴി തുക കുടുംബത്തിന് നൽകും. കോടതി നിർദേശ പ്രകാരം മാത്രമാണ് തുക കൈമാറുക. വരുന്ന വ്യാഴാഴ്ച ഈദ് അവധി കഴിഞ്ഞ് കോടതി തുറക്കും.

article-image

aa

You might also like

  • Lulu Exchange
  • Al Rabeeh Medical Center
  • Straight Forward

Most Viewed