സൗദി അറേബ്യയിലെ വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ൽ ​നി​ന്ന് ടാക്സി ലൈസൻസില്ലാത്ത 305 കാറുകൾ പിടികൂടി


സൗദി അറേബ്യയിലെ വിവിധ വിമാനത്താവളങ്ങളിൽനിന്ന് ടാക്സി ലൈസൻസില്ലാതെ യാത്രക്കാരെ കയറ്റിയ 305 കാറുകൾ പിടികൂടി. ആഭ്യന്തര മന്ത്രാലയവുമായി സഹകരിച്ച് പൊതുഗതാഗത അതോറിറ്റി വിമാനത്താവളങ്ങളിൽ ആരംഭിച്ച തീവ്രയത്ന നിരീക്ഷണ കാമ്പയിൻ തുടരുന്നതിനിടെയാണ് ഇത്രയും കാറുകൾ പിടിയിലായത്. ഇതോടൊപ്പം 645 നിയമലംഘകരും അറസ്റ്റിലായിട്ടുണ്ട്. 

ടാക്സി ലൈസൻസില്ലാതെ യാത്രക്കാർക്ക് ഗതാഗത സേവനം ഒരുക്കിയാൽ 5,000 റിയാൽ പിഴ ചുമത്തുമെന്ന് അതോറിറ്റി ആവർത്തിച്ച് മുന്നറിയിപ്പ് നൽകി. വാഹനം പിടിച്ചെടുക്കുന്നതുമായി ബന്ധപ്പെട്ടുണ്ടാവുന്ന മുഴുവൻ ചെലവുകളും നിയമലംഘകർ തന്നെ വഹിക്കേണ്ടിവരുമെന്നും അതോറിറ്റി വ്യക്തമാക്കി. വിമാനത്താവളത്തിലെ ടാക്സികൾ ഗതാഗത നിയന്ത്രണങ്ങളും മാനദണ്ഡങ്ങളും പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താനും യാത്രാസേവനത്തിന്റെ ഗുണനിലവാരം ഉയർത്താനും ലക്ഷ്യമിട്ടാണ് ഈ കാമ്പയിൻ ആരംഭിച്ചത്.

article-image

xvxv

You might also like

  • Lulu Exchange
  • Al Rabeeh Medical Center
  • Straight Forward

Most Viewed