സൗദിയിലെ സന്നദ്ധ സേവന സംഘം തുർക്കിയിൽ


ഭൂകമ്പത്തെ തുടർന്ന് ദുരിതമനുഭവിക്കുന്നവർക്ക് ആശ്വാസമേകാൻ സൗദിയിൽ നിന്നുള്ള സന്നദ്ധ സേവന സംഘം തുർക്കിയിലെത്തി. സൗദി ഭരണാധികാരി സൽമാൻ രാജാവിന്റെയും കിരീടാവകാശിയുടെയും നിർദേശത്തെ തുടർന്ന് നിരവധി മെഡിക്കൽ, സന്നദ്ധ സംഘങ്ങളും സിവിൽ ഡിഫൻസ് ടീമുകളും ഉൾപ്പെടുന്ന സംഘത്തേയും വഹിച്ചുള്ള വിമാനമാണ് റിയാദിൽ നിന്ന് തുർക്കിയിലെത്തിയത്. സിവിൽ ഡിഫൻസ്, കിങ് സൽമാൻ റിലീഫ് സെൻറർ എന്നിവയുമായി സഹകരിച്ചാണ് സംഘം പ്രവർത്തിക്കുക. 20 പേരെയാണ് റെഡ് ക്രസൻറ് ഇപ്പോൾ അയച്ചത്.

സൗദിയിൽ ആദ്യമായി വിദേശ ഇൻഷ്വറൻസ് കമ്പനിക്ക് പ്രവർത്തിക്കാം; അനുമതി ലഭിച്ചത് സിഗ്ന വേൾഡ് വൈഡ് ഇൻഷ്വറൻസ് കമ്പനിക്ക്

ഡോക്ടർമാർ, പ്രാഥമിക ശുശ്രൂഷ വിദഗ്ധർ, അടിയന്തിര ചികിത്സാസേവന വിദഗ്ധർ എന്നിവർ അതിലുൾപ്പെടും. അടുത്ത ആഴ്‌ചയ്‌ക്കുള്ളിൽ ദുരിതബാധിത പ്രദേശങ്ങളിലെ ആവശ്യങ്ങളെക്കുറിച്ച് പൂർണ ധാരണ നേടാനാണ് ശ്രമിക്കുന്നതെന്നും റെഡ് ക്രസൻറ് മേധാവി പറഞ്ഞു. അതേ സമയം, സിറിയയിലേയും തുർക്കിയയിലേയും ഭൂകമ്പ ദുരിതബാധിതരെ സഹായിക്കാൻ ദേശീയ സഹായ സമാഹരണ കാമ്പയിൻ പ്രവർത്തനങ്ങൾ സൗദിയിൽ പുരോഗമിക്കുകയാണ്.

article-image

ുനപരവരുര

You might also like

Most Viewed