ചിന്തയെ ചൂൽ മൂത്രത്തിൽ മുക്കി അടിക്കണമെന്ന് കെ. സുരേന്ദ്രൻ


യുവ ജന കമ്മീഷൻ അധ്യക്ഷ ചിന്ത ജെറോമിനെ അധിക്ഷേപിച്ച് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. ചിന്തയെ ചൂൽ മൂത്രത്തിൽ മുക്കി അടിക്കണം. കമ്മീഷൻ അടിക്കൽ മാത്രമാണ് ചിന്ത ചെയ്യുന്ന ജോലിയെന്നും സുരേന്ദ്രൻ പരിഹസിച്ചു. കോഴിക്കോട് കലക്ടറേറ്റിലേക്ക് നടന്ന മാർച്ചിൽ സംസാരിക്കുകയായിരുന്നു സുരേന്ദ്രൻ. ഈ പരാമർശം മോശമല്ലെന്നും ചിന്ത ചെയ്യുന്നതാണ് അൺപാർലമെന്ററിയെന്നും സുരേന്ദ്രൻ കലക്ടറേറ്റ് മാർച്ചിലെ പ്രസംഗത്തിനു ശേഷം മാധ്യമങ്ങളോട് പറഞ്ഞു.

പ്രസംഗത്തിനിടെ മുഖ്യമന്ത്രി പിണറായി വിജയനെയും സുരേന്ദ്രൻ വിമർശിച്ചു. കേരളത്തിലെ പശുക്കൾ നാടിന് ഒരുപാട് സംഭാവന ചെയ്യുന്നുണ്ട്. എന്നാൽ പശുക്കൾ ചെയ്യുന്ന സംഭാവന പോലും പിണറായി ചെയ്യുന്നില്ലെന്ന് സുരേന്ദ്രൻ പറഞ്ഞു. ജനങ്ങളുടെ പോക്കറ്റടിക്കുകയും പിച്ചച്ചട്ടിയിൽ കൈയിട്ടു വാരുകയും ചെയ്യുന്ന സർക്കാർ വൻകിടക്കാരെ തൊടുന്നില്ലെന്നും മാഫിയ സർക്കാർ ആണ് കേരളം ഭരിക്കുന്നതെന്നും സുരേന്ദ്രൻ കുറ്റപ്പെടുത്തി.

You might also like

Most Viewed