പാലക്കാട് സ്വദേശി സൗദിയിൽ വാഹനാപകടത്തിൽ മരിച്ചു


മലയാളി സൗദിയിൽ വാഹനാപകടത്തിൽ മരിച്ചു. പാലക്കാട്‌ കല്ലടിക്കോട് കാഞ്ഞിറാണി സ്വദേശി കറുപ്പൻ വീട്ടിൽ ഷാനവാസ് (44) ആണു മരിച്ചത്. മദീന ടൗണിൽ നിന്ന് ഏകദേശം 70 കിലോമീറ്റർ അകലെ ഷാനവാസ് സഞ്ചരിച്ച വാഹനം  ട്രെയിലറുമായി കൂട്ടിയിടിച്ചായിരുന്നു അപകടം.

ലെയ്സ് കമ്പനിയിൽ സെയിൽസ്മാനായി ജോലി ചെയ്തിരുന്ന അദ്ദേഹം ജോലി കഴിഞ്ഞു മദീനയിൽ കുടുംബത്തിന്റെ അടുത്തേക്കുള്ള മടക്കയാത്രയിലാണ് അപകടത്തിൽപ്പെട്ടത്. സാരമായ പരുക്കേറ്റ ഷാനവാസിനെ മദീനയിലെ സൗദി ജർമൻ ആശുപത്രിയിൽ എത്തിച്ചിരുന്നു. അവിടെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയുന്നതിനിടെയാണു മരിച്ചത്.

പിതാവ്: സിദ്ദീഖ് മാതാവ്: ആസ്യ  ഭാര്യ: സജിന ഷാനവാസ്, മക്കൾ: സലിം, സഹൽ, സയാൻ. ഭാര്യയും രണ്ടു മക്കളും സന്ദർശക വീസയിൽ മദീനയിലുണ്ട്. മൂത്ത മകൻ സലിം നാട്ടിലാണ്. നടപടികൾ പൂർത്തിയാക്കി മൃതദേഹം മദീനയിൽ തന്നെ സംസ്കരിക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.

article-image

gxgh

You might also like

  • Straight Forward

Most Viewed