കഅ്ബ കഴുകല്‍ ചടങ്ങില്‍ പങ്കാളിയായി സൗദി കിരീടാവകാശി


ഭക്തിസാന്ദ്രമായ അന്തരീക്ഷത്തില്‍ കഅ്ബ കഴുകല്‍ ചടങ്ങില്‍ പങ്കാളിയായി സൗദി കിരീടാവകാശി. സൗദി ഭരണാധികാരി സല്‍മാന്‍ രാജാവിനു വേണ്ടി കിരീടാവകാശി അമീര്‍ അസീസ് ബിന്‍ സല്‍മാനാണ് ചടങ്ങില്‍ പങ്കെടുത്തത്. കായിക മന്ത്രി അമീര്‍ അബ്ദുല്‍ അസീസ് ബിന്‍ തുര്‍ക്കിയോടൊപ്പമാണ് കിരീടാവകാശി ഹറമിലെത്തിയത്.ഇരുഹറം കാര്യാലയ മേധാവി ഡോ അബ്ദുറഹ്മാന്‍ അല്‍സുദൈസാണ് ഇരുവരെയും സ്വീകരിച്ചത്. തുടര്‍ന്ന് കഅ്ബ പ്രദക്ഷിണം ചെയ്തു. ത്വവാഫിന്റെ രണ്ട് റക്അത്ത് നമസ്‌കരിച്ചു. ശേഷം കഅ്ബക്കുള്ളില്‍ പ്രവേശിച്ചു. കഅ്ബ കഴുകുന്നതില്‍ പങ്കാളിയായി.

ത്വാഇഫ് ഗവര്‍ണര്‍ അമീര്‍ സഊദ് ബിന്‍ നഹാര്‍, ജിദ്ദ ഗവര്‍ണര്‍ സഊദ് ബിന്‍ അബ്ദുല്ല ബിന്‍ജലാവി, പണ്ഡിത സഭാംഗങ്ങളായ ശൈഖ് സാലിഹ് ബിന്‍ ഹുമൈദ്, ശൈഖ് അബ്ദുല്ല ബിന്‍ മുഹമ്മദ് അല്‍മുത്‌ലഖ്, ശൈഖ് സഅദ് ബിന്‍ നാസിര്‍ അല്‍ശത്‌രി, ശൈഖ് ബന്ദര്‍ ബിന്‍ അബ്ദുല്‍ അസിസ് ബലില, കഅ്ബയുടെ പരിചാരകന്‍ എന്നിവരും ചടങ്ങില്‍ പങ്കാളികളായി.

You might also like

Most Viewed