നിയമലംഘകർ‍ക്ക് വേണ്ടി വിദേശത്തേക്ക് പണം അയച്ച നാല് പ്രവാസികൾ‍ സൗദിയിൽ അറസ്റ്റിൽ


റിയാദ്: സൗദി അറേബ്യയിലെ നിയമലംഘകർ‍ക്ക് വേണ്ടി വിദേശത്തേക്ക് പണം അയച്ച നാല് പ്രവാസികൾ‍ അറസ്റ്റിലായി. റിയാദ് പൊലീസ് വക്താവ് മേജർ‍ ഖാലിദ് അൽ‍ കുറൈദിസാണ് ഇക്കാര്യം അറിയിച്ചത്. നിയമലംഘകരിൽ‍ നിന്ന് 3,50,000 ദിർ‍ഹം ശേഖരിച്ച് ഇവർ‍ വിദേശത്ത് അയച്ചുവെന്നാണ് കണ്ടെത്തിയത്.

രാജ്യത്തെ ഇഖാമ, തൊഴിൽ‍, അതിർ‍ത്തി, സുരക്ഷാ നിയമങ്ങൾ‍ ലംഘിച്ച് സൗദി അറേബ്യയിൽ‍ താമസിക്കുന്ന പ്രവാസികൾ‍ക്ക് വേണ്ടിയാണ് ഇവർ‍ പണം അയച്ചത്. നിയമലംഘനത്തിന് മറയൊരുക്കുന്ന പ്രവർ‍ത്തനങ്ങളായാണ് ഇവയെ കണക്കാക്കുന്നത്. പരിശോധനകളിൽ‍ 3,49,747 റിയാൽ‍ പിടിച്ചെടുത്തു. അറസ്റ്റിലായ പ്രതികളെ തുടർ‍ നിയമനടപടികൾ‍ക്കായി പബ്ലിക് പ്രോസിക്യൂഷന് കൈമാറിയിട്ടുണ്ട്.

You might also like

Most Viewed