കുവൈത്തിൽ താമസ നിയമങ്ങൾ‍ ലംഘിച്ച 19 പ്രവാസികൾ അറസ്റ്റിൽ


കുവൈത്ത് സിറ്റി: കുവൈത്തിൽ‍ സ്‍പോൺസർ‍മാരിൽ‍ നിന്ന് ഒളിച്ചോടുന്ന ഗാർ‍ഹിക തൊഴിലാളികളെ കണ്ടെത്താനായി അധികൃതർ‍ റെയ്‍ഡ് തുടരുന്നു. സ്‍പോൺസർ‍മാരിൽ‍ നിന്ന് ഒളിച്ചോടിയെത്തുന്നവർ‍ക്ക് ജോലി നൽ‍കുന്നുവെന്ന് സംശയിക്കുന്ന അഞ്ച് ഓഫീസുകളിൽ‍ ജനറൽ‍ അഡ്‍മിനിസ്‍ട്രേഷൻ ഓഫ് റെസിഡൻസ് അഫയേഴ്‍സ് റെയ്‍ഡ് നടത്തി. ഇവിടെ നിന്ന് നിരവധി തൊഴിലാളികളെയും കസ്റ്റഡിയിലെടുത്തു.

കുവൈത്ത് താമസകാര്യ വിഭാഗം മേധാവി മേജർ‍ ജനറൽ‍ അൻ‍വർ‍ അൽ‍ ബർ‍ജാസിന്റെ മേൽ‍നോട്ടത്തിലായിരുന്നു പരിശോധനകളെന്ന് ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ അറിയിപ്പിൽ‍ പറയുന്നു. 

ഗാർ‍ഹിക തൊഴിലാളികൾ‍ സ്‍പോൺസർ‍മാരിൽ‍ നിന്ന് ഒളിച്ചോടി മറ്റ് സ്ഥലങ്ങളിൽ‍ ജോലി ചെയ്യുന്നത് തടയുന്നതിന്റെ ഭാഗമായാണ് ഇപ്പോഴത്തെ നടപടികൾ‍. രാജ്യത്തെ താമസ നിയമങ്ങൾ‍ ലംഘിച്ചതായി കണ്ടെത്തിയ 19 പ്രവാസികളെ അറസ്റ്റ് ചെയ്‍ത് തുടർ‍ നടപടികൾ‍ക്കായി ബന്ധപ്പെട്ട വകുപ്പുകൾ‍ക്ക് കൈമാറിയിട്ടുണ്ട്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed