കുവൈത്തിൽ‍ പ്രവാസി യുവാവ് കെട്ടിടത്തിന്റെ നാലാം നിലയിൽ‍ നിന്ന് വീണുമരിച്ചു


കുവൈത്ത് സിറ്റി: കുവൈത്തിൽ‍ പ്രവാസി യുവാവ് കെട്ടിടത്തിന്റെ നാലാം നിലയിൽ‍ നിന്ന് വീണുമരിച്ചു. മഹ്‍ബുലയിലായിരുന്നു സംഭവം. ആഭ്യന്തര മന്ത്രാലയത്തിന്റെ ഓപ്പറേഷൻസ് റൂമിൽ‍ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ‍ പൊലീസ്, പാരാമെഡിക്കൽ‍ സംഘങ്ങൾ‍ സ്ഥലത്തെത്തി. വീഴ്‍ചയുടെ ആഘാതത്തിൽ‍ 27 വയസുകാരൻ തൽ‍ക്ഷണം മരിച്ചിരുന്നു.

ശാസ്‍ത്രീയ പരിശോധനകൾ‍ക്കായി മൃതദേഹം ഫോറൻസിക് വിഭാഗത്തിന് കൈമാറി. സംഭവത്തിൽ‍ അൽ‍ അഹ്‍മദി സിഐഡി വിഭാഗം കേസ് രജിസ്റ്റർ‍ ചെയ്‍ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്.

You might also like

  • Straight Forward

Most Viewed