അവയവദാനത്തിന് രജിസ്റ്റര്‍ ചെയ്ത് സൗദി രാജാവും കിരീടാവകാശിയും

റിയാദ്: അവയവദാനത്തിന് സന്നദ്ധത അറിയിച്ച് സൗദി രാജാവും കിരീടാവകാശിയും. രാജ്യത്ത് അവയവദാനം പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടി പ്രവര്‍ത്തിക്കുന്ന സൗദി സെന്റര്‍ ഫോര്‍ ഓര്‍ഗണ്‍ ഡൊണേഷനിലാണ് സല്‍മാന്‍ രാജാവും കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനും പേര് രജിസ്റ്റര്‍ ചെയ്തത്. ഇത് ജനങ്ങള്‍ക്കിടയില്‍ വലിയ ചലനം സൃഷ്ടിക്കുന്നതായി.
അവയവദാന സെന്ററില്‍ രജിസ്റ്റര്‍ ചെയ്യുന്നതിന് പൗരന്മാരെ പ്രചോദിപ്പിക്കുന്നതിനായാണ് രാജാവും കിരീടാവകാശിയും തങ്ങളുടെ പേര് രജിസ്റ്റര്‍ ചെയ്തത്. അവയവദാനത്തിലൂടെ നിരവധി ഹതാശരായ രോഗികള്‍ക്ക് ജീവിതം തിരിച്ചുപിടിക്കാനുള്ള പ്രതീക്ഷയാണ് ലഭിക്കുന്നത്. അവയവദാനത്തെക്കുറിച്ച തെറ്റിധാരണകള്‍ ഒഴിവാക്കാനും ഭരണാധികാരികളുടെ നടപടി സഹായിക്കും.