തമിഴ്നാട്ടിൽ ആശുപത്രി മുറ്റത്ത് ചികിത്സ കിട്ടാതെ 6 കോവിഡ് രോഗികൾ മരിച്ചു




ചെന്നൈയിൽ ചികിത്സ കിട്ടാതെ 6 മരണം. ചെന്നൈയിലെ രണ്ട് സർക്കാർ ആശുപത്രികളിലാണ് സംഭവം. ആംബുലൻസിലുണ്ടായിരുന്ന കൊവിഡ് ബാധിതനും മരിച്ചിട്ടുണ്ട്. കിടക്ക ഒഴിവില്ലാത്തതിനെ തുടർന്നാണ് ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിക്കാൻ കഴിയാതെ പോയത്.
ഇന്നലെ വൈകിട്ട് മുതൽ ചെന്നൈയിലെ വിവിധ ആശുപത്രികളിൽ രോഗികളുടെ തിരക്കാണ്. പല ആശുപത്രികളിലും ഓക്സിജൻ്റെ കുറവുണ്ട്. രോഗികളെ പ്രവേശിപ്പിച്ചാലും ചികിത്സിക്കാൻ കഴിയാത്ത സ്ഥിതിയും ചിലയിടങ്ങളിലുണ്ട്. ചിലർ കിടക്ക ഇല്ലാത്തതിനാൽ ആശുപത്രിയുടെ പുറത്താണ് കിടന്നിരുന്നത്. ഇത്തരത്തിൽ കിടക്ക ഇല്ലാത്തതിനാൽ ചികിത്സ കാത്ത് പുറത്ത് കിടന്ന രോഗികളാണ് മരണപ്പെട്ടവർ. പുറത്ത് കിടക്കുന്ന മറ്റ് രോഗികൾക്ക് ബദൽ ചികിത്സ ഒരുക്കാനുള്ള ശ്രമങ്ങൾ തുടങ്ങിയിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു.

You might also like

  • Straight Forward

Most Viewed