ഖത്തർ അമീറിന് ഊഷ്മള വരവേൽപ്പ് നൽകി സൗദി

റിയാദ്: സൗദി സന്ദശനത്തിനായി ജിദ്ദയിലെത്തിയ ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽഥാനിക്ക് ഊഷ്‍മള സ്വീകരണം. സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ, ത ജിദ്ദ കിങ് അബ്‍ദുൽ അസീസ് അന്താരാഷ്‍ട്ര വിമാനത്താവളത്തിലെത്തി ഖത്തർ അമീറിനെ സ്വീകരിച്ചു.
ജനുവരിയിൽ സൗദി അറേബ്യയിലെ അൽ ഉലയിൽ വെച്ചുനടന്ന ജിസിസി സമ്മേളനത്തിന് ശേഷം ഇതാദ്യമായാണ് ഖത്തർ അമീർ സൗദി അറേബ്യയിലെത്തുന്നത്. മൂന്ന് വർഷം നീണ്ട പ്രതിസന്ധികൾക്ക് ശേഷം ജനുവരിയിൽ സാധാരണ ബന്ധം പുനഃസ്ഥാപിച്ചതിന് പിന്നാലെ ഇരു രാജ്യങ്ങൾക്കുമിടയിലെ സഹകരണം കൂടുതൽ ശക്തമാവുകയാണ്. ജിദ്ദ അൽ സലാം പാലസിൽ വെച്ച് ശൈഖ് തമീമും മുഹമ്മദ് ബിന്‍ സൽമാൻ രാജകുമാരനും ചർച്ച നടത്തി. ഇരു രാജ്യങ്ങൾക്കുമിടയിലെ സഹോദര ബന്ധവും ഉഭയകക്ഷി സഹകരണവും നേതാക്കൾ വിലയിരുത്തി.