റഷ്യയിലെ സ്‌കൂളില്‍ വെടിവയ്പ്; 13 പേര്‍ കൊല്ലപ്പെട്ടു

റഷ്യയിലെ കസാനില്‍ സ്‌കൂളില്‍ വെടിവയ്പ്. 13 പേര്‍ കൊല്ലപ്പെട്ടു. 12 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നിരവധി പേര്‍ക്ക് പരുക്കേറ്റു. അജ്ഞാതരായ രണ്ട് പേരാണ് വെടിവച്ചതെന്നും അക്രമികളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ലെന്നും പ്രാദേശിക ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു. ഒരു ആണ്‍കുട്ടിയെ പൊലീസ് അറസ്റ്റ് ചെയ്‌തെന്നും സ്ഥലത്ത് പൊട്ടിത്തെറിയുണ്ടായെന്നും വിവരം.