സൗദി സ്വദേശിവത്കരണം: ഏകീകൃത ജോബ് പോർട്ടൽ ഉടൻ പ്രാബല്യത്തിൽ വരും


 

റിയാദ്: സൗദിയിലെ സ്വദേശിവത്കരണം ശക്തമാക്കുന്നതിനായുള്ള ഏകീകൃത ജോബ് പോർട്ടൽ ഉടൻ പ്രാബല്യത്തിൽ വരും. സ്വകാര്യ സർക്കാർ സ്ഥാപനങ്ങളിലെ ജോലികൾ സ്വദേശികൾക്ക് ഈ പോർട്ടൽ വഴി അറിയാനാകും. സൗദിയിൽ വിവിധ മേഖലകളിൽ സ്വദേശിവത്കരണം ശക്തമാക്കി കൊണ്ടിരിക്കുന്നതിനിടെയാണ്, ഏകീകൃത തൊഴിൽ പോർട്ടൽ സംവിധാനം കൂടി പ്രവർത്തന സജ്ജമാകുന്നത്. സ്വദേശികൾക്ക് എളുപത്തിൽ തൊഴിൽ കണ്ടെത്താൻ സഹായകരമാകുന്നതാണ് പുതിയ പദ്ധതി. പൊതു മേഖലിയിലും, സ്വകാര്യ മേഖലയിലുമുള്ള തൊഴിലന്വേഷകരുടെ ഒരു ഡാറ്റാ ബേസ് ഈ പോർട്ടിലിൽ സൂക്ഷിക്കും. ഇത് തൊഴിലന്വേഷകർക്കും, തൊഴിൽ സ്ഥാപനങ്ങൾക്കും ഏറെ സഹായകരമാകുന്നതാണെന്ന് മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രി അഹമ്മദ് അൽ രാജി പറഞ്ഞു.

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • NEC
  • Straight Forward

Most Viewed