നടന്‍ ശ്രീവാസ്തവ് ചന്ദ്രശേഖര്‍ വീട്ടിൽ മരിച്ച നിലയില്‍


ചെന്നൈ: തമിഴ് നടൻ ശ്രീവാസ്തവ് ചന്ദ്രശേഖർ (30) മരിച്ച നിലയിൽ. ചെന്നൈയിലെ വസതിയിൽ തൂങ്ങിയ നിലയിൽ കണ്ടെത്തുകയായിരുന്നു. ആത്മഹത്യയാണെന്ന നിഗമനത്തിലാണ് പോലീസ്. ധനുഷിനെ നായകനാക്കി ഗൗതം മേനോൻ സംവിധാനം ചെയ്ത എന്നൈ നോക്കി പായും തോട്ടൈ എന്ന ചിത്രത്തിൽ ശ്രീവാസ്തവ് അഭിനയിച്ചിട്ടുണ്ട്. വലിമൈ തരായോ എന്ന വെബ്സീരീസിലും അദ്ദേഹം അഭിനയിച്ചുകൊണ്ടിരിക്കുകയായിരുന്നു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed