സൗദി പ്രതിരോധ സഹമന്ത്രി അന്തരിച്ചു


റിയാദ്: സൗദി പ്രതിരോധ സഹമന്ത്രി മുഹമ്മദ് ബിൻ അബ്‍ദുല്ല അൽ ആയിഷ് (68) അന്തരിച്ചു. ചികിത്സയിലിരിക്കെ വെള്ളിയാഴ്ചയായിരുന്നു അന്ത്യമെന്ന് പ്രതിരോധ മന്ത്രാലയം പുറത്തിറക്കിയ അറിയിപ്പിൽ പറയുന്നു. 2014 മേയിലാണ് പ്രതിരോധ സഹമന്ത്രിയായി അദ്ദേഹം സ്ഥാനമേറ്റത്. അതിന് മുന്പ് 2010 മുതൽ 2013 വരെ റോയൽ സൗദി എയർ ഫോഴ്‍സസ് കമാന്റർ ഇൻ ചീഫായിരുന്നു. 

1970ൽ സൗദി വ്യോമ സേനയിൽ അംഗമായ അദ്ദേഹം 1972ൽ കിങ് ഫൈസൽ എയർ അക്കാദമിയിൽ നിന്ന് പൈലറ്റായി ബിരുദം നേടി. എഫ് 15 യുദ്ധവിമാനത്തിൽ പൈലറ്റ് ഓഫീസറായി ആ വർ‍ഷം തന്നെ നിയമിതനായി. വിവധ കാലങ്ങളിൽ സൗദി വ്യോമ സേനയുടെ ഉന്നത പദവികൾ വഹിച്ച ശേഷമാണ് പ്രതിരോധ സഹമന്ത്രിയായത്. നിര്യാണത്തിൽ പ്രതിരോധ മന്ത്രാലയം അനുശോചിച്ചു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed