സൗദി അറേബ്യക്ക് ആശംസകൾ നേർന്ന് ബഹ്‌റൈൻ: 96-ാമത് ദേശീയ ദിനാഘോഷത്തിൽ പങ്കെടുത്ത് ബഹ്റൈൻ ഉപപ്രധാനമന്ത്രി


പ്രദീപ് പുറവങ്കര

മനാമ: സൗദി അറേബ്യയുടെ 96-ാമത് ദേശീയ ദിനാഘോഷത്തിൽ പങ്കുചേർന്ന് ബഹ്‌റൈൻ. മനാമയിലെ സൗദി എംബസി സംഘടിപ്പിച്ച പ്രത്യേക സ്വീകരണ ചടങ്ങിൽ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ ഹിസ് റോയൽ ഹൈനസ് പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫയെ പ്രതിനിധീകരിച്ച് ബഹ്‌റൈൻ ഉപപ്രധാനമന്ത്രി ശൈഖ് ഖാലിദ് ബിൻ അബ്ദുള്ള അൽ ഖലീഫ പങ്കെടുത്തു.

എംബസിയിലെത്തിയ ഉപപ്രധാനമന്ത്രിയെ സൗദി അംബാസഡർ നായിഫ് ബിൻ ബന്ദർ അൽ സുദൈരി സ്വീകരിച്ചു. ഇരുഹറമുകളുടെയും സൂക്ഷിപ്പുകാരനായ സൽമാൻ ബിൻ അബ്ദുൽ അസീസ് അൽ സൗദ് രാജാവിനും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനും ബഹ്‌റൈൻ കിരീടാവകാശിയുടെയും പ്രധാനമന്ത്രിയുടെയും ആശംസകളും അഭിനന്ദനങ്ങളും ശൈഖ് ഖാലിദ് കൈമാറി. സൗദി അറേബ്യയുടെ തുടർച്ചയായ പുരോഗതിക്കും സമൃദ്ധിക്കും അദ്ദേഹം ആശംസകൾ നേർന്നു.

കേവലം നയതന്ത്ര ചടങ്ങുകൾക്കപ്പുറം ചരിത്രപരമായ വലിയ ബന്ധമാണ് ഇരുരാജ്യങ്ങളും തമ്മിലുള്ളതെന്ന് ശൈഖ് ഖാലിദ് അനുസ്മരിച്ചു. ആധുനിക സൗദി അറേബ്യയുടെ സ്ഥാപകൻ അബ്ദുൽ അസീസ് ബിൻ അബ്ദുറഹ്മാൻ അൽ സൗദ് രാജാവും അന്നത്തെ ബഹ്‌റൈൻ ഭരണാധികാരി ശൈഖ് ഈസ അൽ കബീറും തമ്മിലുണ്ടായിരുന്ന ആത്മബന്ധമാണ് ഇന്നത്തെ ശക്തമായ ബഹ്‌റൈൻ-സൗദി സൗഹൃദത്തിന്റെ അടിസ്ഥാനമെന്ന് അദ്ദേഹം വ്യക്തമാക്കി.
#4PMNews #SaudiNationalDay96 #BahrainSaudiTies #ShaikhKhalid

article-image

dsdsfdfs

You might also like

  • Lulu Exchange
  • Straight Forward

Most Viewed