അമിതവണ്ണത്തിന് പുതിയ ചികിത്സ: 'ഫൗണ്ടായോ' ഗുളികകൾക്ക് അംഗീകാരം നൽകി ബഹ്‌റൈൻ


പ്രദീപ് പുറവങ്കര

മനാമ: അമിതവണ്ണത്തിനുള്ള ചികിത്സയ്ക്കായി 'ഫൗണ്ടായോ' (ഓർഫോഗ്ലിപ്രോൺ) എന്ന മരുന്നിന് അംഗീകാരം നൽകി ബഹ്‌റൈൻ നാഷണൽ ഹെൽത്ത് റെഗുലേറ്ററി അതോറിറ്റി (NHRA). വായ വഴി കഴിക്കാവുന്ന GLP-1 (ഓറൽ) ഗണത്തിൽപ്പെടുന്ന ഈ ഔഷധം ഇനിമുതൽ ബഹ്‌റൈൻ വിപണിയിൽ ലഭ്യമാകും. അംഗീകൃത വൈദ്യശാസ്ത്ര മാർഗ്ഗനിർദ്ദേശങ്ങൾ പാലിച്ചും കൃത്യമായ ഡോക്ടറുടെ പരിശോധനയ്ക്ക് ശേഷവും മാത്രമേ ഫാർമസികൾ വഴി ഈ മരുന്ന് വിതരണം ചെയ്യാൻ അനുവാദമുള്ളൂ.

അമിതവണ്ണവും അതിനോടനുബന്ധിച്ചുണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങൾക്കുമുള്ള ചികിത്സാ സാധ്യതകൾ വിപുലീകരിക്കുന്നതിന്റെ ഭാഗമായാണ് പുതിയ മരുന്നിന് അനുമതി നൽകിയതെന്ന് എൻ.എച്ച്.ആർ.എ അറിയിച്ചു. ഔഷധ നിയന്ത്രണ മേഖലയെ കൂടുതൽ ശക്തിപ്പെടുത്തുന്നതിനും, മെഡിക്കൽ-ചികിത്സാ രംഗത്തുണ്ടാകുന്ന അത്യാധുനിക മുന്നേറ്റങ്ങൾക്കൊപ്പം രാജ്യം മുന്നേറുന്നതിന്റെയും ഭാഗമായാണ് ഈ നടപടി.

അമിതവണ്ണത്തിനെതിരെയുള്ള പോരാട്ടത്തിൽ രോഗികൾക്ക് കൂടുതൽ സൗകര്യപ്രദമായ ഒരു ചികിത്സാ മാർഗ്ഗം ലഭ്യമാക്കാൻ ഈ അംഗീകാരത്തിലൂടെ സാധിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.

#4PMNews #BahrainHealth #NHRA #Foundayo

article-image

sasasdsa

You might also like

  • Lulu Exchange
  • Straight Forward

Most Viewed