കുവൈത്ത് ഉപപ്രധാനമന്ത്രിയെ സ്വീകരിച്ച് ഹമദ് രാജാവ്; സുരക്ഷാ മേഖലയിലടക്കമുള്ള ഉഭയകക്ഷി സഹകരണം മെച്ചപ്പെടുത്തും


പ്രദീപ് പുറവങ്കര

മനാമ: ബഹ്‌റൈനും കുവൈത്തും തമ്മിലുള്ള ദീർഘകാല സഹോദരബന്ധവും സൗഹൃദവും ആവർത്തിച്ചുറപ്പിച്ച് ബഹ്‌റൈൻ ഭരണാധികാരി ഹമദ് ബിൻ ഈസ അൽ ഖലീഫ രാജാവ് കുവൈത്ത് ഉപപ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ ശൈഖ് ഫഹദ് യൂസഫ് സൗദ് അൽ സബാഹുമായി കൂടിക്കാഴ്ച നടത്തി. അൽ സാഖിർ കൊട്ടാരത്തിൽ നടന്ന കൂടിക്കാഴ്ചയിൽ ബഹ്‌റൈൻ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ ഹിസ് റോയൽ ഹൈനസ് പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫയും പങ്കെടുത്തു.

കുവൈത്ത് അമീർ ശൈഖ് മിഷാൽ അൽ അഹമ്മദ് അൽ ജാബർ അൽ സബാഹിന്റെ പ്രത്യേക ആശംസകളും സന്ദേശവുമായാണ് ശൈഖ് ഫഹദ് ബഹ്‌റൈനിലെത്തിയത്. ഹമദ് രാജാവിന്റെ നേതൃത്വത്തിൽ ബഹ്‌റൈനുണ്ടാകുന്ന തുടർച്ചയായ വികസനത്തിലും സമൃദ്ധിയിലും കുവൈത്ത് അമീർ സന്തോഷം അറിയിച്ചു. കുവൈത്ത് അമീറിനും ജനങ്ങൾക്കും തിരിച്ചും ആശംസകൾ നേർന്ന ഹമദ് രാജാവ്, ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ദൃഢമാക്കുന്നതിൽ കുവൈത്ത് അമീർ വഹിക്കുന്ന വ്യക്തിപരമായ പങ്കിനെ പ്രശംസിച്ചു.

വെറുമൊരു സൗഹൃദ സന്ദർശനത്തിനപ്പുറം, മേഖലാതലത്തിൽ സുരക്ഷയും സുസ്ഥിരതയും ശക്തിപ്പെടുത്തുന്ന കാര്യങ്ങളെക്കുറിച്ചും ഇരുനേതാക്കളും ചർച്ച ചെയ്തു. സുരക്ഷാ ഏകോപനം ഉൾപ്പെടെ എല്ലാ മേഖലകളിലുമുള്ള സഹകരണം ഇരുരാജ്യങ്ങളുടെയും താൽപ്പര്യ സംരക്ഷണത്തിന് അത്യാവശ്യമാണെന്ന് രാജാവ് ചൂണ്ടിക്കാട്ടി. നിലവിലെ സങ്കീർണ്ണമായ പ്രാദേശിക സാഹചര്യങ്ങളിൽ മനാമയും കുവൈത്ത് സിറ്റിയും തമ്മിലുള്ള തുടർച്ചയായ കൂടിയാലോചനകളും ഏകോപനവും കൂടുതൽ ശക്തമാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

article-image

dsdsdsdsasd

You might also like

  • Lulu Exchange
  • Straight Forward

Most Viewed