ദുരന്തമായി മാറിയ രാത്രിയാത്ര; ഗ്രേറ്റർ നോയിഡയിൽ ടൂറിസ്റ്റ് ബസിന് തീപിടിച്ച് 9 പേർ വെന്തുമരിച്ചു


ശാരിക

ഉത്തർപ്രദേശിലെ ഗ്രേറ്റർ നോയിഡയിൽ ടൂറിസ്റ്റ് ബസിന് തീപിടിച്ച് ഒമ്പത് പേർ വെന്തുമരിച്ചു. യമുന എക്സ്പ്രസ് വേയിൽ ഇന്നലെ രാത്രിയുണ്ടായ അപകടത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. മരിച്ചവരിൽ ഒരു സ്ത്രീയും ഉൾപ്പെടുന്നു. അപകടസമയത്ത് ബസിൽ 35 യാത്രക്കാരുണ്ടായിരുന്നുവെന്നാണ് റിപ്പോർട്ട്.

നോയിഡയിൽ നിന്ന് ഉത്തർപ്രദേശിലെ മഹോബയിലേക്ക് പോവുകയായിരുന്ന സ്ലീപ്പർ ടൂറിസ്റ്റ് ബസാണ് അപകടത്തിൽപ്പെട്ടത്. അപകടസമയത്ത് ഭൂരിഭാഗം യാത്രക്കാരും ഉറക്കത്തിലായിരുന്നു. തീ പടർന്നതോടെ നിരവധി യാത്രക്കാർ ബസിന്റെ ജനലുകളിലൂടെ ചാടി രക്ഷപ്പെടുകയായിരുന്നു. ബസിന്റെ എയർ കണ്ടീഷനിംഗ് സംവിധാനത്തിലുണ്ടായ പൊട്ടിത്തെറിയാണ് തീപിടിത്തത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം. പൊട്ടിത്തെറിയെ തുടർന്ന് എഞ്ചിനിലെ ലൂബ്രിക്കേഷൻ ഓയിലിന് തീപിടിക്കുകയും പിന്നീട് തീ ബസിലാകെ അതിവേഗം പടരുകയുമായിരുന്നുവെന്നാണ് പൊലിസ് വൃത്തങ്ങൾ പറയുന്നത്.

തീപിടിത്തത്തിന്റെ കാരണം സംബന്ധിച്ച് വിശദമായ അന്വേഷണം തുടരുകയാണ്. ദുരന്തത്തിൽ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ദുഃഖം രേഖപ്പെടുത്തി. മരിച്ചവരുടെ കുടുംബങ്ങൾക്ക് രണ്ട് ലക്ഷം രൂപ വീതവും പരിക്കേറ്റവർക്ക് 50,000 രൂപ വീതവും സർക്കാർ ധനസഹായം പ്രഖ്യാപിച്ചു.

article-image

asdsaasdasas

You might also like

  • Lulu Exchange
  • Straight Forward

Most Viewed