ശ്രീലങ്കൻ ഈസ്റ്റർ ഭീകരാക്രമണം: 15 ഭീകരർക്ക് 260 വർഷം വരെ തടവ് ശിക്ഷ വിധിച്ചു കോടതി


ശാരിക

കൊളംബോ: ലോകത്തെ ഞെട്ടിച്ച 2019-ലെ ഈസ്റ്റർ ദിന ചാവേർ ആക്രമണ കേസിൽ 15 ഇസ്ലാമിക ഭീകരർക്ക് 200 മുതൽ 260 വർഷം വരെ കഠിനതടവ് വിധിച്ച് ശ്രീലങ്കൻ കോടതി. രാജ്യത്തെ ക്രമസമാധാന നിലയെയും സമാധാന അന്തരീക്ഷത്തെയും തകിടം മറിച്ച ഭീകരാക്രമണം നടന്ന് വർഷങ്ങൾക്ക് ശേഷമാണ് കേസിൽ നിർണ്ണായക വിധി പുറത്തുവരുന്നത്.

2019 ഈസ്റ്റർ ദിനത്തിൽ മൂന്ന് കത്തോലിക്കാ ദേവാലയങ്ങളെയും മൂന്ന് പ്രമുഖ ആഡംബര ഹോട്ടലുകളെയും ലക്ഷ്യമിട്ടാണ് നാഷണൽ തൗഹീദ് ജമാഅത്ത് എന്ന ഭീകരസംഘടനയിലെ ഒൻപത് ചാവേറുകൾ ആക്രമണം നടത്തിയത്. ഐസിസുമായി (Islamic State) ബന്ധമുള്ള പ്രാദേശിക ഭീകരഗ്രൂപ്പായിരുന്നു ഇത്. ദുരന്തത്തിൽ 11 ഇൻഡ്യാക്കാരനടക്കം 270 ഓളം പേർ കൊല്ലപ്പെടുകയും 500-ലധികം പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തിരുന്നു.

ആക്രമണങ്ങളുടെ പ്രധാന സൂത്രധാരനായ നൗഫർ മൗലവി അടക്കമുള്ള പ്രതികൾക്കാണ് കോടതി കഠിനതടവ് ശിക്ഷ വിധിച്ചത്. ശിക്ഷിക്കപ്പെട്ട കുറ്റവാളികളെല്ലാം ശ്രീലങ്കൻ പൗരന്മാരായ മുസ്ലീങ്ങളാണ്. അതേസമയം, കേസിൽ കീഴ്‌ക്കോടതി വിധിക്കെതിരെ സുപ്രീംകോടതിയിൽ അപ്പീൽ നൽകുമെന്ന് പ്രതിഭാഗം അഭിഭാഷകർ വ്യക്തമാക്കി.


#4PMNews #SriLankaNews #EasterAttackVerdict #NaufarMaulavi

article-image

edsdsads

You might also like

  • Lulu Exchange
  • Straight Forward

Most Viewed