മാസപ്പടി ഡയറിയിൽ വി.ഡി. സതീശന്റെ പേരും; രേഖ പുറത്തുവിട്ട് ഷോൺ ജോർജ്
ഷീബ വിജയൻ
മുഖ്യമന്ത്രി വി ഡി സതീശൻ അടക്കമുള്ളവരെ പ്രതിരോധത്തിലാക്കി സിഎംആർഎൽ മാസപ്പടി ഡയറിയുടെ പേജ് എന്ന് അവകാശപ്പെട്ട് രേഖ പുറത്തുവിട്ട് ബിജെപി നേതാവ് ഷോൺ ജോർജ്. മാസപ്പടി കേസുമായി ബന്ധപ്പെട്ട് വിവാദ കമ്പനിയുടെ എംഡിയിൽ നിന്ന് പിടിച്ചെടുത്ത ഡയറിയുടെ പേജ് എന്ന പേരിൽ ഫെയ്‌സ്ബുക്കിലാണ് ഷോൺ ജോർജ് രേഖ പങ്കുവെച്ചത്. വിഡി സതീശന്റേത് അടക്കം ഇടത്- വലത് നേതാക്കളുടെ പേരുകൾ ഉൾപ്പെടുന്ന ഡയറിയുടെ പേജ് എസ്എഫ്ഐഒ കോടതിയിൽ സമർപ്പിച്ച രേഖയെന്നാണ് ഷോൺ ജോർജിന്റെ അവകാശവാദം.
രേഖയിൽ വി ഡി സതീശന് പുറമേ പിണറായി, ചെന്നിത്തല, ഹൈബി ഈഡൻ, കെ മുരളീധരൻ, ജി സുധാകരൻ, ശർമ്മ, പന്ന്യൻ, കെ ചന്ദ്രൻപിള്ള, പി രാജീവ് അടക്കം നിരവധി ഇടത് - വലത് നേതാക്കളുടെ പേര് ഇടംപിടിച്ചിട്ടുണ്ട്. ഡയറിയുടെ പേജിൽ വി ഡി സതീശന് നേരെ അഞ്ചുലക്ഷം രൂപയാണ് കാണിച്ചിരിക്കുന്നത്. ഈ പേജിലെ കണക്കുകൾ പല ചോദ്യങ്ങൾക്കും മറുപടി നൽകുന്നതാണെന്നാണ് ഷോൺ ജോർജ് ഫെയ്‌സ്ബുക്കിൽ കുറിച്ചിരിക്കുന്നത്. 'എന്തുകൊണ്ട് വിജിലൻസ് അന്വേഷണം ഇല്ല? ഈ പേജിലെ കണക്കുകൾ പല ചോദ്യങ്ങൾക്കും മറുപടി നൽകുന്നതാണ്. വിവാദ കമ്പനിയുടെ മാനേജിംഗ് ഡയറക്ടറിൽ നിന്ന് പിടിച്ചെടുത്ത ഡയറിയിലെ എൻട്രികളിൽ ഒരു പേജ് ആണ് ഇത് , എസ്എഫ്ഐഒ കുറ്റപത്രത്തിൽ കോടതിയിൽ സമർപ്പിച്ച രേഖകളിൽ ഒന്ന്'- ഡയറിയുടെ പേജ് സഹിതമുള്ള കുറിപ്പിൽ ഷോൺ ജോർജ് കുറിച്ചു.
cdfsdfsdsds

