മിനായിലെ കല്ലേറ് കർമ്മം ഇന്ന്

മക്ക: ഹജ്ജ് തീർത്ഥാടനത്തിന്റെ ഭാഗമായ മിനായിലെ കല്ലേറ് കർമ്മം ഇന്ന്. ഹാജിമാർ മുസ്ദലിഫയിൽ നിന്ന് മിനായിലേക്ക് നീങ്ങി തുടങ്ങി. വിവിധ സംഘങ്ങളായാണ് ഹാജിമാരെ കല്ലേറ് കർമ്മം നടത്താൻ അനുവദിക്കുക. കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് ആയിരത്തോളം തീർത്ഥാടകരാണ് ഹജ്ജ് അനുഷ്ഠിക്കുന്നത്.