കൊവിഡ് ജാഗ്രതയിൽ വിശ്വാസികൾ ബലിപെരുന്നാൾ ആഘോഷിച്ചു

തിരുവനന്തപുരം: സംസ്ഥാനമെങ്ങും വിശ്വാസികൾ കൊവിഡ് 19 ജാഗ്രതയോടെ ബലി പെരുന്നാൾ ആഘോഷിച്ചു. കൊവിഡ് നിബന്ധനകൾ പാലിക്കേണ്ടതിനാൽ ഇത്തവണ ഈദ്ഗാഹ് ഉണ്ടായില്ല. ഭൂരിഭാഗം വിശ്വാസികളും വീടുകളിൽ പെരുന്നാൾ നമസ്‌കാരം നിർവ്വഹിച്ചു.
പള്ളികളിൽ പ്രാർത്ഥനക്കെത്തുന്നവർ കൂട്ടം കൂടാൻ പാടില്ലെന്നും തിരക്ക് ഒഴിവാക്കാൻ ടോക്കൺ സന്പ്രദായം ഏർപ്പെടുത്തണം എന്നും കോവിഡ് മാനദണ്ധങ്ങൾ പാലിക്കണമെന്നും കർശന നിബന്ധന അധികൃതർ പുറപ്പെടുവിച്ചിരുന്നു. ഇത് പാലിച്ചായിരുന്നു പള്ളികളിലെ പെരുന്നാൾ നമസ്‌കാരം.