സൽമാൻ രാജാവും അമേരിക്കൻ േസ്റ്ററ്റ് സെക്രട്ടറിയും കൂടിക്കാഴ്ച നടത്തി
റിയാദ് : സൗദി ഭരണാധികാരി സൽമാൻ രാജാവുമായി യു.എസിലെ പുതിയ േസ്റ്ററ്റ് സെക്രട്ടറി മൈക്ക് പോംപിയുമായി കൂടിക്കാഴ്ച നടത്തി. ചുമതലയേറ്റശേഷമുള്ള മെക്ക് പോംപിയുടെ ആദ്യ വിദേശയാത്ര സൗദിയിലേക്കാണെന്നതുശ്രദ്ധേയമായി.
ഇറാനെതിരെയുള്ള പോരാട്ടത്തിൽ ഗൾഫ് സഹകരണ കൗൺസിൽ (ജി.സി.സി) ഐക്യം അനിവാര്യമാണെന്ന് മൈക്ക് പോംപി പറഞ്ഞു. ഇറാനെതിരെ കൂടുതൽ ഉപരോധം ഏർപ്പെടുത്താൻ യു.എസ് തീരുമാനിച്ചതായും ഈ സാഹചര്യത്തിൽ ജി.സി.സിയിൽ പ്രതിസന്ധി പാടില്ലെന്നും അദ്ദേഹം സൂചിപ്പിച്ചു.

