ജിദ്ദയിൽ ഷോപ്പിംഗ് മാളിൽ വൻ തീപിടിത്തം
ജിദ്ദ : പടിഞ്ഞാറൻ ജിദ്ദയിൽ ഡിസ്ട്രിക്ടിൽ വാണിജ്യ കേന്ദ്രത്തിൽ വൻ അഗ്നിബാധ. അൽഅൻദലുസ് ഡിസ്ട്രിക്ടിൽ ഇന്നലെ വൈകുന്നേരമുണ്ടായ തീപിടിത്തം നിയന്ത്രണ വിധേയമാക്കുന്നതിന് അഗ്നിശമന സേനയുടെയും ദ്രുതകർമസേനയുടെയും 19 യൂണിറ്റുകളെ വിന്യസിച്ചു.
9000 ചതുരശ്ര മീറ്റർ വിസ്തൃതിയുള്ള കെട്ടിടം പൂർണമായും അഗ്നിക്കിരയായി. രക്ഷാപ്രവർത്തനം സുഗമമാക്കുന്നതിന് വാട്ടർ ടാങ്കുകളും പങ്കെടുത്തു. ഇതിന്റെ ഭാഗമായി സമീപത്തെ കെട്ടിടങ്ങളിൽനിന്ന് താമസക്കാരെ ഒഴിപ്പിച്ചു.

