റെ­ന്റ് എ കാർ ഓഫീ­സു­കളിൽ സൗ­ദി­ വി­ദേ­ശ വി­ദഗ്ദ്ധരെ­ പരി­ഗണി­ക്കു­ന്നു­


ജിദ്ദ :− സന്പൂർണ സൗദിവൽക്കരണം നിർബന്ധമാക്കിയ റെന്റ് എ കാർ ഓഫീസുകളിൽ വിദേശ വിദഗ്ദ്ധരെ അനുവദിക്കണമെന്ന ആവശ്യം അനുഭാവപൂർവം പരിഗണിക്കുമെന്ന്  തൊഴിൽ, സാമൂഹിക വികസന മന്ത്രാലയും ഉറപ്പ് നൽകി. ജിദ്ദ ചേംബർ ഓഫ് കൊമേഴ്‌സ് ആന്റ് ഇൻഡസ്ട്രിക്കു കീഴിലെ ഗതാഗത കമ്മിറ്റിയാണ് ഈ ആവശ്യം മുന്നോട്ട് വെച്ചത്. റെന്റ് എ കാർ സ്ഥാപനങ്ങളിൽ റിസീവിംഗ്, ഡെലിവറി മേഖലയുമായി ബന്ധപ്പെട്ട സാങ്കേതിക കാര്യങ്ങളുടെ ചുമതല വഹിക്കുന്നതിന് ഓരോ സ്ഥാപനത്തിലും ഒരു വിദേശ വിദഗ്ദ്ധനെ വീതം അനുവദിക്കണമെന്നാണ് ഗതാഗത കമ്മിറ്റി മന്ത്രാലയത്തോട് ആവശ്യപ്പെട്ടിരിക്കുന്നത്.

സ്ഥാപനങ്ങളിലെ റിസപ്ഷൻ ജോലികൾ പൂർണമായും സൗദി വൽക്കരിച്ചിട്ടുണ്ടെന്ന് ജിദ്ദ ചേംബർ ഓഫ് കൊമേഴ്‌സ് ആന്റ് ഇൻഡസ്ട്രിക്കു കീഴിലെ ഗതാഗത കമ്മിറ്റി പ്രസിഡന്റ് സഈദ് അൽബസ്സാമി പറഞ്ഞു. ഉപയോക്താക്കളുടെ രേഖകൾ പരിശോധിച്ച് ഉറപ്പു വരുത്തുക, വിവരങ്ങൾ കന്പ്യൂട്ടറിൽ രേഖപ്പെടുത്തുക എന്നീ
ഉത്തരവാദിത്തങ്ങൾ മാത്രമാണ് റിസപ്ഷനിസ്റ്റുകൾക്കുള്ളത്. എന്നാൽ റിസീവിംഗ്, ഡെലിവറി ജോലികൾ നിർവ്വഹിക്കുന്ന സാങ്കേതിക വിദഗ്ദ്ധരുടെ തസ്തികകൾ സൗദിവൽക്കരിക്കുക എളുപ്പമല്ല. 

മതിയായ പരിചയ സന്പത്തുള്ള ജീവനക്കാരുടെ അഭാവം റെന്റ് എ കാർ സ്ഥാപനങ്ങൾക്ക് നിരവധി പ്രശ്‌നങ്ങളുണ്ടാക്കും. മുന്തിയ ഇനം കാറുകളുടെ ഉൾവശത്തെ ചില ഭാഗങ്ങൾ മാറ്റി ചിലർ തട്ടിപ്പുകളും കൃത്രിമങ്ങളും നടത്തുന്നുണ്ട്. ഇത്തരം തട്ടിപ്പുകൾ കണ്ടെത്തുന്നതിന് കാറുകളുമായി ബന്ധപ്പെട്ട എല്ലാ വിശദാംശങ്ങളും നന്നായി അറിയുന്ന പരിചയ സന്പന്നർ ആവശ്യമാണ്.

പരിചയ സന്പന്നരായ സൗദികളെ ലഭ്യമാകുന്നതു വരെ ഒരു വർഷത്തേക്കെങ്കിലും വിദേശ വിദഗ്ദ്ധരുടെ സേവനം പ്രയോജനപ്പെടുത്താൻ റെന്റ് എ കാർ സ്ഥാപന ഉടമകളെ അനുവദിക്കണം. ഇവർക്കൊപ്പം ജോലി ചെയ്യാൻ നിയോഗിക്കുന്നതിലൂടെ സൗദികൾക്ക് സാങ്കേതിക വൈദഗ്ദ്ധ്യം നേടാൻ സാധിക്കും. ഓരോ മേഖലയുടെയും സാഹചര്യങ്ങൾക്കനുസരിച്ചും കന്പനികളെ പ്രതികൂലമായി ബാധിക്കാത്ത നിലക്കുമായിരിക്കണം സൗദിവൽക്കരണം നടപ്പാക്കേണ്ടത്. ഇങ്ങനെ
ഏതു മേഖലയിലും സൗദിവൽക്കരണം നടപ്പാക്കാവുന്നതാണെന്ന് സഈദ് അൽബസ്സാമി പറഞ്ഞു.

 രാജ്യത്തെ വൻകിട കന്പനികൾ വിദേശികൾക്കു പകരം സൗദികളെ നിയമിക്കുന്നതിന് ശാസ്ത്രീയാടിസ്ഥാനത്തിലുള്ള പദ്ധതികൾക്ക് രൂപം നൽകിയിരുന്നു. ഇത്തരമൊരു പദ്ധതിയുടെ അഭാവവും  റെന്റ് എ കാർ മേഖലയിൽ നിന്ന് സൗദി ജീവനക്കാരുടെ കൊഴിഞ്ഞുപോക്കിനും തൊഴിലില്ലായ്മക്കും ഇടയാക്കുമെന്ന് സഈദ് അൽബസ്സാമി പറഞ്ഞു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed