അധ്യാ­പകർ­ക്ക് വർ­ക്ക് പെ­ർ­മി­റ്റ് ഫീ­സ് : പഠനം നടത്താൻ സമി­തി­യെ­ നി­യോ­ഗി­ച്ചു­


ജിദ്ദ : ആശ്രിത വിസയിൽ സൗദിയിലെ ഇന്ത്യൻ സ്‌കൂളുകളിൽ അധ്യാപക ജോലി ചെയ്യുന്നവർക്ക് സൗദി തൊഴിൽ മന്ത്രാലയം ഏർപ്പെടുത്തിയ   വർക്ക് പെർമിറ്റ് ഫീസ് സംബന്ധിച്ച കാര്യങ്ങൾ പഠിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ അഞ്ചംഗ സമിതിയെ സ്ഥാനപതി അഹമ്മദ് ജാവേദിന്റെ  അധ്യക്ഷതയിൽ റിയാദിൽ ചേർന്ന ഹയർബോർഡ് യോഗം ചുമതലപ്പെടുത്തി. ജിദ്ദ, റിയാദ്, ദമാം, ജുബൈൽ, മജ്മ എന്നീ ഇന്റർനാഷനൽ  ഇന്ത്യൻ സ്‌കൂളുകളിലെ പ്രിൻസിപ്പൽമാർ ഉൾപ്പെടുന്ന സമിതി പതിനഞ്ചു ദിവസത്തിനകം അംബാസിഡർക്ക് റിപ്പോർട്ട് സമർപ്പിക്കും.  

ആശ്രിത വിസക്കാരായി സൗദിയിലുള്ളവരെ ജോലിക്ക് നിയമിക്കുന്നതിനുള്ള ‘അജീർ’ റജിസ്‌ട്രേഷൻ പ്രകാരമുള്ളവർക്ക് പെർമിറ്റ് ഫീസ്  ആയിട്ടാണ് മന്ത്രാലയം വർഷത്തിൽ 9500 റിയാൽ ഫീസ് പുതുതായി ചുമത്തി തുടങ്ങുന്നത്. ജനുവരിയിൽ അറിയിപ്പ് വന്ന ഫീസ് നടപ്പാവുന്നതിൽമാർച്ച് 31 വരെ സാവകാശം നൽകിയിരിക്കുകയാണ്.   എന്നാൽ, ഫീസ് മുഴുവനായി പൊതുവെ കുറഞ്ഞ ശന്പളക്കാരായ ആശ്രിത അധ്യാപകരോട് വഹിക്കാൻ പറയാൻ കഴിയാത്തത് പോലെ,   അതു മുഴുവനായി സ്‌കൂളിന് വഹിക്കാനും സാധിക്കാത്ത അവസ്ഥയിലാണ് കാര്യങ്ങൾ. മിക്കവാറും ഫീസ് ജീവനക്കാരും സ്‌കൂളും  ഭാഗികമായി വഹിക്കാനായിരിക്കും തീരുമാനം.

You might also like

  • Arjun Chess Accademy
  • NEC
  • Straight Forward

Most Viewed