'അസ്സലാമു അലൈക്കും', 'ഇൻഷാ അള്ളാഹ്': വീഡിയോയിലെ പരാമർശം വിവാദം; ഐപിഎസ് ഉദ്യോഗസ്ഥയ്ക്ക് സ്ഥലംമാറ്റം


ശാരിക

കോൽക്കത്ത: സോഷ്യൽ മീഡിയയിൽ പങ്കുവെച്ച വീഡിയോയിൽ 'അസ്സലാമു അലൈക്കും', 'ഇൻഷാ അള്ളാഹ്' എന്നീ പദപ്രയോഗങ്ങൾ നടത്തിയത് വിവാദമായതിന് പിന്നാലെ പശ്ചിമ ബംഗാളിൽ ഐപിഎസ് ഉദ്യോഗസ്ഥ ബുഷ്ര ബാനോയ്ക്ക് സ്ഥലംമാറ്റം. ഖരഗ്പൂർ അഡീഷണൽ സൂപ്രണ്ട് ഓഫ് പൊലീസായി ചുമതലയേറ്റ് രണ്ടര മാസത്തിനകമാണ് ഇവരെ സ്റ്റേറ്റ് ആംഡ് പൊലീസിന്റെ നാലാം ബറ്റാലിയൻ ഡെപ്യൂട്ടി കമാൻഡന്റായി മാറ്റി നിയമിച്ചത്. ഭരണപരമായ 'പൊതുതാത്പര്യം' മുൻനിർത്തി മാത്രമാണ് നടപടിയെന്ന് സർക്കാർ ഉത്തരവിൽ പറയുന്നുണ്ടെങ്കിലും സംഭവം വൻ രാഷ്ട്രീയ വിവാദത്തിന് വഴിവെച്ചിട്ടുണ്ട്.

സിവിൽ സർവീസ് ഉദ്യോഗാർത്ഥികൾക്കായി പങ്കുവെച്ച പ്രചോദനാത്മക വീഡിയോയിലാണ് പരാമർശങ്ങളുള്ളത്. അലിഗഡ് മുസ്ലിം യൂണിവേഴ്സിറ്റിയിലെ സൗജന്യ കോച്ചിംഗ് സെന്ററിന്റെ സേവനങ്ങളെക്കുറിച്ചും സ്വന്തം സിവിൽ സർവീസ് യാത്രയെക്കുറിച്ചുമണ് ബുഷ്ര സംസാരിച്ചത്. എന്നാൽ, യൂണിഫോം ധരിച്ച് സേവനം അനുഷ്ഠിക്കുന്ന ഒരു ഉദ്യോഗസ്ഥ ഭരണഘടനാപരമായ നിഷ്പക്ഷത പാലിക്കണമെന്നും മതപരമായ അഭിസംബോധനകൾ ഒഴിവാക്കണമെന്നും ആരോപിച്ച് വലതുപക്ഷ സംഘടനകൾ ആഭ്യന്തര സെക്രട്ടറിക്ക് പരാതി നൽകുകയായിരുന്നു.

സ്ഥലംമാറ്റ നടപടിയെ കോൺഗ്രസ് എംപി ഇമ്രാൻ പ്രതാപ്ഗഢി രൂക്ഷമായി വിമർശിച്ചപ്പോൾ, ഭരണഘടനാവിരുദ്ധമല്ലാത്ത വാക്ക് ഉപയോഗിച്ചതിന് ഉദ്യോഗസ്ഥയെ ശിക്ഷിക്കുന്നത് ശരിയല്ലെന്ന് തൃണമൂൽ കോൺഗ്രസ് നേതാവ് കുനാൽ ഘോഷും പ്രതികരിച്ചു. ഉത്തർപ്രദേശ് സ്വദേശിയായ ബുഷ്ര ബാനോ പിഎച്ച്ഡി പൂർത്തിയാക്കിയ ശേഷം 2021-ലാണ് ഐപിഎസ് കരസ്ഥമാക്കുന്നത്. വിഷയത്തിൽ ഐപിഎസ് അസോസിയേഷൻ ഇടപെടണമെന്ന് ആവശ്യപ്പെട്ട് സോഷ്യൽ മീഡിയയിലും പ്രതിഷേധം ശക്തമാണ്.

article-image

sdfsf

You might also like

  • Lulu Exchange
  • Straight Forward

Most Viewed