മെസ്സി പരിപാടിയുടെ പേരിലെ തട്ടിപ്പ്: സാമ്പത്തിക ക്രമക്കേടിൽ ഇ.ഡി അന്വേഷണത്തിന് സാധ്യത
ഷീബ വിജയൻ
തിരുവനന്തപുരം: ഫുട്ബോൾ താരം ലയണൽ മെസ്സിയെ കേരളത്തിലെത്തിക്കാമെന്ന പേരിൽ നടന്ന സാമ്പത്തിക തട്ടിപ്പും ക്രമക്കേടുകളും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) അന്വേഷിച്ചേക്കും. വിഷയത്തിൽ വിപുലമായ അന്വേഷണം ആവശ്യപ്പെട്ട് സംസ്ഥാന ജി.എസ്.ടി വകുപ്പ് ഇ.ഡിക്ക് ഉടൻ കത്തുനൽകും.
മെസ്സിയുടെ പരിപാടിക്കായി 13 കമ്പനികളുടെ അക്കൗണ്ടുകൾ വഴിയാണ് കോടികളുടെ പണമിടപാടുകൾ നടന്നതെന്ന് ജി.എസ്.ടി വകുപ്പിന്റെ പ്രത്യേക അന്വേഷണ സംഘം കണ്ടെത്തി. എന്നാൽ ഇതിൽ ഏഴ് കമ്പനികൾക്ക് മാത്രമാണ് ജി.എസ്.ടി രജിസ്ട്രേഷനുള്ളത്. ബാക്കിയുള്ളവ ഷെൽ കമ്പനികളാകാനാണ് സാധ്യതയെന്ന് ഉദ്യോഗസ്ഥർ വിലയിരുത്തുന്നു.
ആദ്യഘട്ടത്തിൽ നടന്ന 126 കോടി രൂപയുടെ ഇടപാടിൽ അടയ്ക്കേണ്ടിയിരുന്ന 22.5 കോടി രൂപയുടെ ജി.എസ്.ടി തുക സംഘാടകരായ കമ്പനി കുടിശ്ശിക വരുത്തിയിട്ടുണ്ട്. നിലവിൽ അന്താരാഷ്ട്ര കോടതിയിൽ ആർബിട്രേഷൻ നടപടികൾ പുരോഗമിക്കുന്നുണ്ടെങ്കിലും, നിലവിലെ സാഹചര്യത്തിൽ പിഴപ്പലിശയടക്കമുള്ള വൻ തുക ജി.എസ്.ടി വകുപ്പിലേക്ക് കമ്പനി അടയ്‌ക്കേണ്ടി വരും.
dfsf

