നിയമലംഘനം: സൗദിയിൽ ഫാർമസ്യൂട്ടിക്കൽ സ്ഥാപനങ്ങൾക്ക് 16 ലക്ഷം റിയാൽ പിഴ
ഷീബ വിജയൻ
മരുന്നുകളുടെ ഇലക്ട്രോണിക് ട്രാക്കിങ് സംവിധാനമായ 'റസദ്' നിയമങ്ങൾ പാലിക്കാത്ത 17 ഫാർമസ്യൂട്ടിക്കൽ സ്ഥാപനങ്ങൾക്കെതിരെ സൗദി ഫുഡ് ആൻഡ് ഡ്രഗ് അതോറിറ്റി 16 ലക്ഷത്തോളം റിയാൽ പിഴ ചുമത്തി. മെയ്, ജൂൺ, ജൂലൈ മാസങ്ങളിൽ നടത്തിയ പരിശോധനയിലാണ് ഈ നിയമലംഘനങ്ങൾ കണ്ടെത്തിയത്.
മരുന്നുകളുടെ വിതരണ വിവരങ്ങൾ റസദ് സംവിധാനത്തിൽ കൃത്യമായി രേഖപ്പെടുത്താതിരിക്കുക, ആറുമാസത്തേക്ക് ആവശ്യമായ മരുന്നുകളുടെ സ്റ്റോക്ക് ഉറപ്പാക്കാതിരിക്കുക, കുറഞ്ഞ സ്റ്റോക്ക് സമയബന്ധിതമായി പുനഃസ്ഥാപിക്കാതിരിക്കുക തുടങ്ങിയവയാണ് പ്രധാന നിയമലംഘനങ്ങൾ. നിയമങ്ങൾ ലംഘിക്കുന്നവർക്ക് 5 ദശലക്ഷം റിയാൽ വരെ പിഴയോ, 180 ദിവസം വരെ സ്ഥാപനം അടച്ചിടലോ, ലൈസൻസ് റദ്ദാക്കലോ നേരിടേണ്ടിവരുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.
നമംമംമംമംമനം

